» » » » » » » » » വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച ശേഷം പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് ജീവപര്യന്തം തടവ്

ദുബൈ: (www.kvartha.com 06.12.2018) വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച ശേഷം പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് ജീവപര്യന്തം തടവ്. 24കാരനായ എമിറാത്തി യുവാവിനാണ് ദുബൈ പ്രാഥമിക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച ശേഷം വില്ലയിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

പീഡനശേഷം ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയുണ്ട്. മാനഭംഗം, ലൈംഗിക പീഡനം, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ടെക്‌നോളജിയെ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. 25 വര്‍ഷം തടവാണ് ജീവപര്യന്തത്തിന്റെ കാലാവധി. ഈ വര്‍ഷം ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഫോണില്‍ വിളിച്ച ശേഷം നേരിട്ട് കാണണമെന്നും സംസാരിക്കാനുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി യുവാവിന്റെ സ്ഥലത്തേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ പെണ്‍കുട്ടിയെ തോളില്‍ കയറ്റി മുകളിലേക്ക് കൊണ്ടുപോയി. ബെഡ്‌റൂമില്‍ കൊണ്ടുപോയശേഷം ഒന്നും സംസാരിക്കാനില്ലെന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണെമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടര്‍ന്ന് മര്‍ദിച്ച് അവശയാക്കിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.

ബോധം വന്നപ്പോള്‍ നഗ്‌നയായി കിടക്കുന്നതാണ് കണ്ടത്. പ്രതി നിരവധി തവണ മര്‍ദിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്തുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു. എന്നാല്‍, യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. വില്ലയില്‍ സൂക്ഷിച്ചിരുന്ന 50,000 ദിര്‍ഹം യുവതി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ യുവതിയെ മര്‍ദിച്ചുവെന്നാണ് പ്രതിയുടെ ആരോപണം.

പ്രതിയുടെ മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിച്ചതിന്റെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാളുടെ രണ്ടു സുഹൃത്തുക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യപരിശോധനയില്‍ പ്രതിയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Molestation, Attack, Court, Jail, Girl molested: Life imprisonment for emirate

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal