Follow KVARTHA on Google news Follow Us!
ad

ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമര നിര്‍മാണത്തില്‍ വന്‍ അഴിമതി; കോടികള്‍ മുടക്കി പണികഴിപ്പിച്ച കൊടിമരം ദിവസങ്ങള്‍ക്കുള്ളില്‍ ക്ലാവുപിടിച്ചു; പലരും കുടുങ്ങും, അന്വേഷണം ആരംഭിച്ചു

ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമര നിര്‍മാണത്തില്‍ News, Religion, Temple, High Court of Kerala, Probe, Corruption, Kerala,
കുന്നത്തൂര്‍: (www.kvartha.com 02.12.2018) ശാസ്താംകോട്ട ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമര നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. അഴിമതിയുമായി ബന്ധപ്പെട്ടുള്ള പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം കൊടിമരത്തിന്റെ പറകളില്‍ നിന്ന് വിജിലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. കൊടിമരം ഇളക്കുന്നതിന് മുമ്പായി ദേവപ്രശ്‌നം നടത്തി ദേവഹിതം തേടിയിരുന്നു. പറകള്‍ ഉള്‍പ്പെടെയുള്ള കൊടിമരത്തിന്റെ എല്ലാ ഭാഗങ്ങളും താഴെ ഇറക്കി ഇതില്‍ നിന്ന് ഏഴു സാമ്പിളുകളാണ് ശേഖരിച്ചത്.

Damaging base of golden flag mast at Sree Dhamashastha temple; Probe begin, News, Religion, Temple, High Court of Kerala, Probe, Corruption, Kerala.

ഇവ തിരുവനന്തപുരം വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയും ഇവിടെ നിന്ന് പരിശോധനയ്ക്കായി ഹൈക്കോടതി ചുമതലപ്പെടുത്തിയ വിക്രം സാരാഭായി സ്‌പേസ് സെന്ററിന് കൈ മാറുകയും ചെയ്യും. ഡെല്‍ഹിയിലോ ബംഗളുരുവിലോ എത്തിച്ചാകും വിദഗ്ദ്ധ പരിശോധന നടത്തുകയെന്നാണ് വിവരം.

ഇളക്കിയെടുത്ത കൊടിമരത്തിന്റെ ഭാഗങ്ങള്‍ ഹരിപ്പാട് ദേവസ്വം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രാജീവ്, രാജു, വിജിലന്‍സ് എസ്. പി അശോകന്‍, സി.ഐ സുധീഷ്, ദേവസ്വം ഉദ്യോഗസ്ഥരായ ബൈജു, മുരളീധരന്‍, കേശവദാസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഒരു കോടി 65 ലക്ഷം രൂപ ചെലവില്‍ 2013 ഫെബ്രുവരി അവസാനം പണികഴിപ്പിച്ച സ്വര്‍ണക്കൊടിമരത്തില്‍ ആറര കിലോ സ്വര്‍ണമാണ് ഉപയോഗിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊടിമരം ക്ലാവ് പിടിക്കുകയും നിറം മങ്ങുകയും ചെയ്തു. തുടര്‍ന്ന് കൊടിമര നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തജന സമിതി സെക്രട്ടറി മനക്കര ആലയില്‍ കിഴക്കതില്‍ മണികണ്ഠന്‍ പോലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.

2013 ല്‍ തന്നെ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പ്, ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം, ഫോറന്‍സിക് വകുപ്പ് എന്നിവ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സിന് അന്വേഷണം കൈമാറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Damaging base of golden flag mast at Sree Dhamashastha temple; Probe begin, News, Religion, Temple, High Court of Kerala, Probe, Corruption, Kerala.