Follow KVARTHA on Google news Follow Us!
ad

കല്‍ക്കരിപ്പാടം അഴിമതി; മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറിക്കും ഡയറക്ടര്‍ക്കും മൂന്ന് വര്‍ഷം തടവ്; ഡയറക്ടര്‍ ഇപ്പോള്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി

രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ കല്‍ക്കരിപ്പാടം ക്രമക്കേട് നടത്തിയ കേസില്‍ മുന്‍ കല്‍ക്കരി News, New Delhi, National, CBI, Court,
ന്യൂഡല്‍ഹി:(www.kvartha.com 05/12/2018) രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ കല്‍ക്കരിപ്പാടം ക്രമക്കേട് നടത്തിയ കേസില്‍ മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറിക്ക് മൂന്ന് വര്‍ഷം തടവ്. പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍ ആണ് മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി എച്ച് സി ഗുപ്തയ്‌ക്കെതിരെ വിധി പറഞ്ഞത്.

പശ്ചിമ ബംഗാളിലെ മോയിര, മധുഝോര്‍ എന്നിവിടങ്ങളിലുള്ള കല്‍ക്കരി ബ്ലോക്കുകള്‍ വികാസ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡിനു 2012ല്‍ കൈമാറിയതില്‍ ക്രമക്കേട് നടന്നെന്നു ചൂണ്ടിക്കാട്ടി സിബിഐ നല്‍കിയ കുറ്റപത്രത്തിലാണ് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്.

News, New Delhi, National, CBI, Court, Coal scam case: Former coal secretary HC Gupta, 2 others sentenced to 3-year imprisonment; granted bail

2012ല്‍ കല്‍ക്കരി മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയും മേഘാലയ മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന കെ എസ് ക്രോഫ, 2012ല്‍ കല്‍ക്കരി മന്ത്രാലയത്തില്‍ ഡയറക്ടറും ഇപ്പോള്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ കെ സി സംരിയ എന്നിവര്‍ക്കും മൂന്നു വര്‍ഷം തടവിനു കോടതി ശിക്ഷിച്ചു. ഒപ്പം 50,000 രൂപ പിഴയും ഒടുക്കണം. ഇവരെ കൂടാതെ വികാസ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് എംഡി വികാസ് പട്‌നി, കമ്പനി പ്രതിനിധി ആനന്ദ് മല്ലിക് എന്നിവര്‍ക്ക് നാല് വര്‍ഷമാണ് ശിക്ഷ. കമ്പനി നാല് ലക്ഷം രൂപ പിഴയടയ്ക്കണം.

എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ ഏഴ് വര്‍ഷം തടവ് വിധിക്കണമെന്നായിരുന്നു സിബിഐ വാദിച്ചത്. സിബിഐയുടെ കുറ്റപത്രം അംഗീകരിച്ച കോടതി, എല്ലാവരും കുറ്റക്കാരാണെന്നു നവംബര്‍ 30നു കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, CBI, Court, Coal scam case: Former coal secretary HC Gupta, 2 others sentenced to 3-year imprisonment; granted bail