Follow KVARTHA on Google news Follow Us!
ad

സര്‍ക്കാരിന്റേത് വനിതാമതിലല്ല വര്‍ഗീയ മതില്‍: രമേശ് ചെന്നിത്തല

സര്‍ക്കാരിന്റേത് വനിതാമതിലല്ലെന്നും വര്‍ഗീയ മതിലാണെന്നും പ്രതിപക്ഷനേതാവ് രമേശ് News, Thiruvananthapuram, Kerala, Ramesh Chennithala, Press meet,
തിരുവനന്തപുരം:(www.kvartha.com 09/12/2018) സര്‍ക്കാരിന്റേത് വനിതാമതിലല്ലെന്നും വര്‍ഗീയ മതിലാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും അധികാര ദുര്‍വിനിയോഗമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനോ എല്‍ഡിഎഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ചുവേണം ചെയ്യാന്‍. ഇത് ചരിത്രത്തോട് ചെയ്യുന്ന അനീതി, ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

News, Thiruvananthapuram, Kerala, Ramesh Chennithala, Press meet, Chennithala against Women wall

സാലറി ചലഞ്ച് പോലെ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിനുവേണ്ടിയാണ് വനിതാ മതിലില്‍ പങ്കെടുക്കേണ്ടത്? ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാ മതില്‍ സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കും. മുസ്ലിം- ക്രൈസ്തവ സംഘടനകളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഓരോ ദിവസവും സംഘടനകള്‍ പിന്മാറിക്കൊണ്ടിരിക്കുന്നു. മതില്‍ കേരള സമൂഹത്തില്‍ മുറിവുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Ramesh Chennithala, Press meet, Chennithala against Women wall