» » » » » » » » കാറിന് തീപിടിച്ചു; ആശുപത്രിയില്‍ നിന്നും നവജാത ശിശുക്കളെ ഉള്‍പ്പെടെ ഒഴിപ്പിച്ചു

ദുബൈ: (www.kvartha.com 04-12-2018) ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. രോഗികളേയും നവജാത ശിശുക്കളേയും ഉള്‍പ്പെടെയാണ് ഒഴിപ്പിച്ചത്. മങ്ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആശുപത്രിയിലെ ഐ സി യുവിലുണ്ടായിരുന്ന മാസം തികയാത്ത പതിനൊന്നോളം കുഞ്ഞുങ്ങള്‍, മൂന്ന് ഗര്‍ഭിണികള്‍, ഏഴ് രോഗികള്‍ എന്നിവരെ അല്‍ ഖുസൈസിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. മുന്‍ കരുതലെന്ന നിലയിലാണ് അല്‍ ഖുസൈസിലേയ്ക്ക് മാറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Car catches fire on hospital premises in Dubai; patients, newborns evacuated

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാറിന് തീപിടിച്ചത്. ഇതോടെ ആശുപത്രിയിലെ പ്രവേശന കവാടം പുകയില്‍ മുങ്ങി. രോഗികളെ ഒഴിപ്പിക്കാന്‍ രണ്ട് മണിക്കൂറെടുത്തു.

അതേസമയം കാറില്‍ എത്തിയ ആള്‍ കാറിന് തീപിടിക്കുന്നതുകണ്ട് കടന്നുകളഞ്ഞുവെന്നാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Heavy smoke from a burning car on the premises of Aster Hospital in Mankhool on Tuesday morning prompted an evacuation of pre-term babies and expectant mothers.

Keywords: Gulf, UAE, Fire, Hospital

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal