» » » » » » » » » » » ധരിച്ച ചുരിദാര്‍ ഇഷ്ടപ്പെട്ടില്ല; കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു; പിന്നീട് നടുറോഡില്‍ നടന്നത് കയ്യങ്കളിയും സംഘട്ടനവും, ഒടുവില്‍ പോലീസ് എത്തി ഇരുവരേയും പൊക്കി

കോട്ടയം: (www.kvartha.com 06.12.2018) കാമുകി ധരിച്ച ചുരിദാര്‍ ഇഷ്ടപ്പെടാതിരുന്ന കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു. കരണത്തടി കണ്ടു നിന്ന നാട്ടുകാരിലൊരാള്‍ വിവരം പോലീസിനെ അറിയിച്ചതോടെ ആകെ പുലിവാലായി ബഹളമായി. ഒടുവില്‍ സംഭവ സ്ഥലത്തു നിന്നും മുങ്ങിയ കാമുകിയേയും കാമുകനേയും പോലീസ് പൊക്കുകയും വീട്ടുകാരേയും നാട്ടുകാരേയും ഒക്കെ വിവരമറിയിച്ച് ഇരുവരുടേയും പ്രണയം പൊളിച്ചടുക്കുകയും െചയ്തു.

കോട്ടയം നഗരമധ്യത്തില്‍ കഴിഞ്ഞദിവസം പട്ടാപകലായിരുന്നു സംഭവം. നഗരത്തിലെ പ്രമുഖ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളും ഒരേ കോളജില്‍ പഠിക്കുന്നവരുമായിരുന്നു ഇരുവരും. ഇതിനിടെ കഴിഞ്ഞദിവസം കാമുകി കോളജില്‍ വരുമ്പോള്‍ ധരിച്ചിരുന്ന ചുരിദാര്‍ കാമുകന് അത്ര രസിച്ചില്ല. പോരേ പൂരം കെട്ടിന് മുമ്പുതന്നെ ഇരുവരും ചുരിദാറിനെച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടാവുകയും ഇതിനിടെ കാമുകനോടു പിണങ്ങി കാമുകി കോളജില്‍ നിന്നിറങ്ങി പോവുകയും ചെയ്തു. ഇതുകൊണ്ടൊന്നും വിട്ടുകൊടുക്കാന്‍ കാമുകന് ഭാവമില്ലായിരുന്നു. അയാള്‍ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ അവള്‍ക്ക് പിന്നാലെ പാഞ്ഞെത്തി.

Boyfriend slaps his girlfriend, Kottayam, News, Local-News, Students, Humor, Police, Parents, Natives, Kerala.

നടുറോഡില്‍ കാമുകിയെ തടഞ്ഞു നിര്‍ത്തി സിനിമാ സ്റ്റൈലില്‍ ചോദ്യം ചെയ്യന്‍ നടത്തുകയും ചെയ്തു. റോഡില്‍ വച്ചുള്ള ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതിരുന്ന കാമുകി, കാമുകനെ തട്ടി മാറ്റി മുന്നോട്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാമുകന്‍ കാമുകിയുടെ കരണത്തടിച്ചു. അടിയേറ്റ യുവതി റോഡിനു നടുവില്‍ നിന്ന് പൊട്ടിക്കരഞ്ഞു. ഇതോടെ ആളുകള്‍ അവിടേക്ക് ഓടിയെത്തി.  ഇതോടെ സംഗതി കൈവിട്ട് പോകുമെന്നു കണ്ട യുവാവ് ബുള്ളറ്റില്‍ സ്ഥലം വിട്ടു. യുവതിയും കോളജിലേയ്ക്കു മടങ്ങി.

സംഭവം കണ്ടു നിന്ന നാട്ടുകാരില്‍ ഒരാള്‍ വിവരം ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിനെ അറിയിച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫീസറായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെ.ആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരുടേയും പൊടി പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപത്തെ കടയിലെ വ്യക്തി നല്‍കിയ സൂചന പ്രകാരം ബൈക്കിന്റെ നമ്പര്‍ പോലീസ് കണ്ടെത്തി. നഗരത്തിലെ കോളജ് വിദ്യാര്‍ത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പോലീസ്, ഉടന്‍ തന്നെ ഇയാളെ പിടികൂടി. എന്നാല്‍ തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ബുള്ളറ്റിലെത്തിയ കാമുകനെയും പോലീസ് പൊക്കി.

അടികിട്ടിയ യുവതിയെയും, അടികൊടുത്ത യുവാവിനെയും കണ്ടെത്തിയ പോലീസ് ഇരുവരെയും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. അതുകൊണ്ടൊന്നും തീര്‍ന്നില്ല. രണ്ടു പേരുടെയും വീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. വിദ്യാര്‍ത്ഥിയായ കാമുകന്‍ കാമുകിയോട് കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കി. എന്നാല്‍ യുവതി പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല. വീട്ടുകാര്‍ വിവരമെല്ലാം അറിഞ്ഞതോടെ ഒരു മാസം മാത്രമായ പ്രണയത്തിന് താല്‍ക്കാലിക വിരാമവുമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Boyfriend slaps his girlfriend, Kottayam, News, Local-News, Students, Humor, Police, Parents, Natives, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal