» » » » » » » » » » » » കുളിമുറിയില്‍ ഒളിക്യാമറ വെച്ച് കുളിസീന്‍ പകര്‍ത്തി; പോണ്‍ സൈറ്റുകളില്‍ പേരടക്കം പരാമര്‍ശിച്ച് വിഡിയോ ദൃശ്യം അപ് ലോഡ് ചെയ്തു; ഹോട്ടലിനെതിരെ 707 കോടിയുടെ മാനനഷ്ടകേസ് നല്‍കി യുവതി

ന്യൂയോര്‍ക്ക്: (www.kvartha.com 06.12.2018) ഹോട്ടലില്‍ താമസിക്കവെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് കുളിസീന്‍ പകര്‍ത്തുകയും പോണ്‍ സൈറ്റുകളില്‍ പേരടക്കം പരാമര്‍ശിച്ച് വിഡിയോ ദൃശ്യം അപ് ലോഡ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഹോട്ടലിനെതിരെ മാനനഷ്ടകേസ് നല്‍കി യുവതി. യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടനെതിരെയാണ് 100 മില്യന്‍ ഡോളര്‍ (ഏകദേശം 707 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവതി കോടതിയെ സമീപിച്ചത്.

ഹോട്ടലിന്റെ ഇത്തരം നടപടിയിലൂടെ തനിക്ക് മാനസികമായും അല്ലാതെയും പ്രശ്‌നങ്ങളുണ്ടായതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. ചികില്‍സാ ചെലവുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ടാണു യുവതി പരാതി നല്‍കിയിരിക്കുന്നത്. അല്‍ബനിയിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ 2015 ജൂലൈയില്‍ താമസിക്കാനെത്തിയപ്പോഴായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. നിയമബിരുദം സ്വന്തമാക്കിയശേഷം ഒരു പരീക്ഷയെഴുതുന്നതിനായി അല്‍ബനിയിലെത്തിയതായിരുന്നു യുവതി.

Hotel guest suing Hilton for $100 million, claims 'perv' filmed her showering and used footage to blackmail her, New York, News, Crime, Criminal Case, Hotel, Compensation, Complaint, Allegation, Email, World

പൂര്‍ണ നഗ്‌നയായി യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. എന്നാല്‍ സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണു യുവതി ഇക്കാര്യം അറിഞ്ഞത്. പോണ്‍ സൈറ്റിലെ ലിങ്കുള്‍പ്പെടെയുള്ള ഇ മെയില്‍ ലഭിച്ചതോടെയാണു യുവതിക്ക് സംഭവം മനസിലായത്. തുടര്‍ന്ന് ഭീഷണി ഈമെയില്‍ സന്ദേശങ്ങളും ലഭിച്ചു തുടങ്ങി. എന്നാല്‍ ഇതൊന്നും കാര്യമാക്കാതിരുന്നതോടെ ദൃശ്യങ്ങള്‍ കൂടുതല്‍ സൈറ്റുകളില്‍ വ്യാപിക്കുകയായിരുന്നു.

യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇമെയില്‍ വിലാസത്തില്‍നിന്ന് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ലഭിക്കുകയും ചെയ്തു. മറ്റു പലരുടെയും ദൃശ്യങ്ങള്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം തങ്ങളുടെ അതിഥികളുടെ സുരക്ഷയ്ക്കാണു മുഖ്യപ്രാധാന്യം നല്‍കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ തങ്ങളില്‍ ഞെട്ടലുണ്ടാക്കിയെന്നും അന്വേഷണത്തില്‍ ക്യാമറ പോലുള്ള യാതൊന്നും കുളിമുറിയില്‍ കണ്ടെത്താനായിട്ടില്ലെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hotel guest suing Hilton for $100 million, claims 'perv' filmed her showering and used footage to blackmail her, New York, News, Crime, Criminal Case, Hotel, Compensation, Complaint, Allegation, Email, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal