Follow KVARTHA on Google news Follow Us!
ad

ഒരുങ്ങിപ്പുറപ്പെട്ട് 40 സ്ത്രീകള്‍ എത്തുന്നു; കൊണ്ടുവരുന്നത് തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടന; എരുമേനിയിലും വാവരു പള്ളിയിലും സന്നിധാനത്തും കനത്ത സുരക്ഷ ഒരുക്കാന്‍ പോലീസിന് നിര്‍ദേശം

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെThiruvananthapuram, News, Religion, Trending, Secret, Report, Police, Women, Sabarimala Temple, Kerala,
തിരുവനന്തപുരം: (www.kvartha.com 06.12.2018) ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പത്തോളം യുവതികള്‍ മലകയറാന്‍ എത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍ക്ും പതിനെട്ടാംപടി ചവിട്ടാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഒരു ഹൈന്ദവ സംഘടന 40 സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഇത്തവണത്തെ മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാനാണ് സംഘടനയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hindu outfit planing to enter Sabarimala and Vavar mosque, Thiruvananthapuram, News, Religion, Trending, Secret, Report, Police, Women, Sabarimala Temple, Kerala

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, പത്തനംതിട്ട, കോട്ടയം എസ്.പിമാര്‍ക്കുമാണ് ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്ത് റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ എന്നാണ് സ്ത്രീകള്‍ ശബരിമലയിലെത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല.

ഹിന്ദു മക്കള്‍ കക്ഷി എന്ന ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഇവിടേക്ക് എത്തിക്കുന്നത്. എരുമേലി വാവര് പള്ളിയിലെ പ്രാര്‍ത്ഥനാലയത്തില്‍ കടക്കുകയാണ് സംഘടനയുടെ ആദ്യ ലക്ഷ്യം. സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത്, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒന്നാം ഘട്ടമായാണ് 40 പേരെ എത്തിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ശബരിമലയ്ക്ക് പിന്നാലെ വാവര് പള്ളിയെക്കൂടി പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്ന വിലയിരുത്തലിലാണ് പോലീസ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യമായ സമയത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും എ.ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലേറെ ഹൈന്ദവ സംഘടനകള്‍ ഇത് സംബന്ധിച്ച നീക്കം നടത്തുന്നതായും പോലീസിന് സംശയമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hindu outfit planing to enter Sabarimala and Vavar mosque, Thiruvananthapuram, News, Religion, Trending, Secret, Report, Police, Women, Sabarimala Temple, Kerala.