Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു; പുറത്തിറങ്ങുന്നത് 23 ദിവസത്തെ ജയില്‍വാസത്തിനുശേഷം

ഒടുവില്‍ കര്‍ശന ഉപാധികളോടെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്Kochi, News, Politics, Sabarimala Temple, Religion, BJP, High Court of Kerala, Kerala, Trending,
കൊച്ചി: (www.kvartha.com 07.12.2018) ഒടുവില്‍ കര്‍ശന ഉപാധികളോടെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52കാരിയെ തടഞ്ഞെന്ന കേസിലാണ് സുരേന്ദ്രനു ജാമ്യം ലഭിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നു പറഞ്ഞ കോടതി, അദ്ദേഹം മാത്രമാണോ ആ പാര്‍ട്ടിയിലുള്ളതെന്നും മന്ത്രിമാരും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലേ എന്നും സര്‍ക്കാരിനോടു ചോദിച്ചിരുന്നു.

HC grants bail to K Surendran, Kochi, News, Politics, Sabarimala Temple, Religion, BJP, High Court of Kerala, Kerala, Trending

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം. സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും ജാമ്യം ലഭിച്ചു. 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലാണു ജാമ്യം.

സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ ശക്തമായി വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: HC grants bail to K Surendran, Kochi, News, Politics, Sabarimala Temple, Religion, BJP, High Court of Kerala, Kerala, Trending.