Follow KVARTHA on Google news Follow Us!
ad

വൃദ്ധയെ കെട്ടിയിട്ട് 11 പവന്‍ കവര്‍ന്നു; വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘത്തെ തേടി പോലീസ്; കവര്‍ച്ചയ്ക്കിടെയുണ്ടായ അക്രമത്തിനിടെ അബോധാവസ്ഥയിലായ സ്ത്രീ ആശുപത്രിയില്‍

വൃദ്ധയെ കെട്ടിയിട്ട് 11 പവന്‍ കവര്‍ന്നു. സംഭവത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നNews, Local-News, Robbery, Police, Probe, hospital, Treatment, attack, Injured, Kerala,
ബാലരാമപുരം: (www.kvartha.com 06.12.2018) വൃദ്ധയെ കെട്ടിയിട്ട് 11 പവന്‍ കവര്‍ന്നു. സംഭവത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘത്തെ ചുറ്റിപറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ബാലരാമപുരം ഓഫീസ് വാര്‍ഡില്‍ വാണികര്‍ തെരുവില്‍ പരേതനായ മുത്തയ്യന്‍ ചെട്ടിയാരുടെ ഭാര്യ രത്‌നമ്മാള്‍(67) ആണ് കവര്‍ച്ചയ്ക്കിരയായത്. ഇവര്‍ അണിഞ്ഞിരുന്ന മാലകളും മോതിരങ്ങളും കമ്മലുമാണ് മോഷ്ടാക്കള്‍ തട്ടിപ്പറിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

കവര്‍ച്ചയ്ക്കിടെ അക്രമത്തിനിരയായി അബോധാവസ്ഥയിലായ രത്‌നമ്മാളിനെ നെയ്യാറ്റിന്‍കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറുമാസമായി രത്‌നമ്മാളിന്റെ വീടിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ സംഘം. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

Balaramapuram theft inquiry begins, News, Local-News, Robbery, Police, Probe, Hospital, Treatment, Attack, Injured, Kerala

ഭര്‍ത്താവ് മരണപ്പെട്ട രത്‌നമ്മാളിന്റെ രണ്ട് മക്കള്‍ നാഗര്‍ കോവിലും ഒരാള്‍ കഴക്കൂട്ടത്തുമാണ് താമസം. തൊട്ടടുത്തടുത്ത് വീടുകളുള്ള ഇവിടെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വാടക വീട്ടില്‍ താമസക്കാരനായിരുന്ന പാലോട് സ്വദേശി രതീഷ് എന്ന് വിളിക്കുന്ന യുവാവും മറ്റൊരാളും രത്‌നമ്മാളിന്റെ മുറിയില്‍ അതിക്രമിച്ച് കയറിയത്. തുണി ഉപയോഗിച്ച് വായ മൂടിക്കെട്ടി കൈയും കാലും ബന്ധിച്ചശേഷം ഇവരണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരിയെടുക്കുകയായിരുന്നു. അതിനുശേഷം വീട്ടിലെ അലമാരകളും മേശയും അരിച്ചുപെറുക്കിയ സംഘം വീട്ടില്‍ സൂക്ഷിച്ചിരുന്ന 700 രൂപയും കവര്‍ന്നു.

ഇതിനിടെ ബഹളമുണ്ടാക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ബലപ്രയോഗങ്ങള്‍ക്കിരയായ രത്‌നമ്മാള്‍ അബോധാവസ്ഥയിലായി. കവര്‍ച്ചാ സംഘം രക്ഷപ്പെട്ടശേഷം ബോധം വീണ്ടുകിട്ടിയ രത്‌നമ്മാള്‍ പ്രയാസപ്പെട്ട് വായിലെ കെട്ടഴിച്ചശേഷം ഒച്ചവച്ചതോടെ അയല്‍വാസികളെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അയല്‍ക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് ബാലരാമപുരം സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തെളിവെടുത്തശേഷം കവര്‍ച്ചാ സംഘത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.

Keywords: Balaramapuram theft inquiry begins, News, Local-News, Robbery, Police, Probe, Hospital, Treatment, Attack, Injured, Kerala.