Follow KVARTHA on Google news Follow Us!
ad

പച്ചക്കറി ഉത്പാദനത്തില്‍ അടുത്ത വര്‍ഷം കുതിച്ചുചാട്ടമുണ്ടാകും: കൃഷിമന്ത്രി

ഓണത്തിന് ഒരു മുറം പച്ചക്കറി അടക്കമുള്ള പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ News, Thiruvananthapuram, Kerala, Minister, Inauguration,
തിരുവനന്തപുരം:(www.kvartha.com 13/11/2018) ഓണത്തിന് ഒരു മുറം പച്ചക്കറി അടക്കമുള്ള പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ വിപുലമായി നടപ്പാക്കുമെന്നും ഇതോടെ പച്ചക്കറി ഉത്പാദന രംഗത്തു കുതിച്ചുചാട്ടമുണ്ടാകുമെന്നും കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍. പ്രളയത്തില്‍ നശിച്ച കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'പുനര്‍ജനി' പദ്ധതിയുടെ ഭാഗമായി ഒരു കോടി പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തില്‍ അകപ്പെട്ട കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ ഹ്രസ്വ - ദീര്‍ഘകാല പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു മന്ത്രി പറഞ്ഞു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ് 'പുനര്‍ജനി'-യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയശേഷം മണ്ണിന് വലിയ മാറ്റം സംഭവിച്ചതായാണു പഠനങ്ങള്‍. ഇതില്‍നിന്നു കരയേറാനുള്ള മാര്‍ഗങ്ങളും, പ്രളയത്തിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ അധികമായി കൃഷി ചെയ്യുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 News, Thiruvananthapuram, Kerala, Minister, Inauguration, Vegetable production will pick up next year: Agriculture minister


കുടപ്പനക്കുന്ന് കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍മാരായ വി. കൃഷ്ണന്‍കുട്ടി നായര്‍, എസ്. അനിത, കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ വി.ആര്‍. രേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Minister, Inauguration, Vegetable production will pick up next year: Agriculture minister