Follow KVARTHA on Google news Follow Us!
ad

മല ചവിട്ടാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിയും ആറ് യുവതികളും മുഖ്യമന്ത്രിക്ക് കത്തയച്ചു

Sabarimala Temple, Women, മല ചവിട്ടാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിയും ആറ് Supreme Court of India, Religion, Protection, Letter, Chief Minister, Pinarayi vijayan, Trending, Controversy, News, Kerala,
തിരുവനന്തപുരം: (www.kvartha.com 14.11.2018) മല ചവിട്ടാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിയും ആറ് യുവതികളും മുഖ്യമന്ത്രിക്ക് കത്തയച്ചു. മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികള്‍ക്കും മല ചവിട്ടാന്‍ സുരക്ഷ ഒരുക്കണമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നത്.

ദര്‍ശനത്തിന് വേണ്ട സൗകര്യങ്ങളും പ്രതിഷേധമുണ്ടായാല്‍ സുരക്ഷയും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിമാനത്താവളത്തില്‍ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ദര്‍ശനം നടത്താതെ താന്‍ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Trupti Desai to Visit Temple on 17 November, Sabarimala Temple, Women, Supreme Court of India, Religion, Protection, Letter, Chief Minister, Pinarayi vijayan, Trending, Controversy, News, Kerala

മുഖ്യമന്ത്രിക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മഹാരാഷ്ട്ര സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇവര്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മണ്ഡലകാലം ആരംഭിക്കുമ്പോള്‍ താന്‍ ശബരിമലയില്‍ എത്തുമെന്ന് നേരത്തെ സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനമാകാം എന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ തൃപ്തി ദേശായി അറിയിച്ചിരുന്നു. എന്നാല്‍ തൃപ്തി ദേശായി അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയിലെത്തിയാല്‍ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്.

തൃപ്തിയെ തടയുമെന്ന് അയ്യപ്പ ധര്‍മ സേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്. അതേസമയം, ശബരിമലയില്‍ വന്‍ സുരക്ഷാ സംവിധാനം ഒരുക്കാനാണ് പോലീസിന്റെ തീരുമാനം. നാല് ഘട്ടങ്ങളിലായി ഏതാണ്ട് 4500 പോലീസുകാരെ വീതം നിയമിക്കുമെന്നാണ് ഓദ്യോഗിക വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Trupti Desai to Visit Temple on 17 November, Sabarimala Temple, Women, Supreme Court of India, Religion, Protection, Letter, Chief Minister, Pinarayi vijayan, Trending, Controversy, News, Kerala.