Follow KVARTHA on Google news Follow Us!
ad

തൃപ്തി ദേശായ് നിയമസഹായത്തിനുവേണ്ടി അഡ്വ. ആളൂരിനെ സമീപിച്ചു

ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി Kochi, News, Politics, Religion, Sabarimala Temple, Office, High Court of Kerala, Kerala
കൊച്ചി: (www.kvartha.com 16.11.2018) ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ് നിയമസഹായത്തിനുവേണ്ടി അഡ്വ. ബി എ ആളൂരിനെ സമീപിച്ചു. തൃപ്തിയുടെ അച്ഛനും, ഭര്‍ത്താവുമാണ് പുനെയിലുള്ള ആളൂരിന്റെ ഓഫീസില്‍ വന്ന് അദ്ദേഹത്തെ നേരില്‍ കണ്ട് നിയമസഹായം തേടിയത്. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചു.

പക്ഷെ കേസ് എടുക്കുന്ന കാര്യത്തില്‍ ഒരു തീരുമാനം ആളൂര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചുകൊണ്ട് പോലീസ് സംരക്ഷണം എടുക്കുന്നതാണ് നല്ലത് എന്നുള്ള ഒരു നിയമ ഉപദേശമാണ് ആളൂര്‍ നല്‍കിയത്. ആളൂരിന്റെ മാനേജര്‍ പ്രമുഖ രാഷ്ട്രീയനേതാക്കളുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ദയവുചെയ്ത് ഇടപെടരുത് എന്നാണ് അവര്‍ പറഞ്ഞത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Trupthi Desai approached adv. B A Aloor, Kochi, News, Politics, Religion, Sabarimala Temple, Office, High Court of Kerala, Kerala.

ഇതില്‍ ഇടപെട്ടാല്‍ ആളൂരിന്റെ ഓഫീസിനും ഭീഷണി ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രിയുമായും, ഡിജിപി യുമായും, ഐജിയുമായും ബന്ധപ്പെട്ടതിനു ശേഷം മാത്രമേ ഒരു തീരുമാനം എടുക്കുകയുള്ളൂ എന്നാണ് ആളൂരിന്റെ ഓഫീസ് അറിയിച്ചത്. ശബരിമലയില്‍ കാലാകാലങ്ങളായി അനുഷ്ഠിക്കുന്ന ഭക്തരുടെ വികാരത്തെ മാനിക്കുന്നു എന്നും ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നത് നിയമപരമായി തെറ്റാണെന്നും ആളൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Trupthi Desai approached adv. B A Aloor, Kochi, News, Politics, Religion, Sabarimala Temple, Office, High Court of Kerala, Kerala.