Follow KVARTHA on Google news Follow Us!
ad

ഊര്‍ജ ഉല്‍പാദനത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി വിദ്യാര്‍ത്ഥികള്‍

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം Students, News, Education, Technology, Researchers, Teachers, Kerala,
കല്‍പ്പറ്റ: (www.kvartha.com 15.11.2018) ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും പുത്തന്‍ സാങ്കേതിക വിദ്യയുമായി വിദ്യാര്‍ത്ഥികള്‍ . ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥികളായ അമന്‍ ജോസും ലിറ്റി ഫ് ളവറി സേവ്യറും ചേര്‍ന്നാണ് നൂതന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പാടിയില്‍ നടന്ന വയനാട് ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ഇവര്‍ ഇത് അവതരിപ്പിക്കുകയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു . അന്തരീക്ഷത്തെ മലിനമാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ജൈവ മാലിന്യങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വൈദ്യുതി, വളങ്ങള്‍, ഇന്ധനം തുടങ്ങിയവ ഉല്പാദിപ്പിക്കുന്ന പ്ലാന്റ് ആണ് ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചത്. ഹൈപവര്‍ ജെറ്റ് പ്ലാന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.


മാലിന്യങ്ങള്‍ കുന്നുകൂടുകയും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുകയും ഊര്‍ജ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് അവയ്ക്ക് പരിഹാരമായി അധ്യാപകരുടെ ഉപദേശത്തോടെ ഹൈപ്പവര്‍ ജെറ്റ് എന്ന പ്ലാന്റ് നിര്‍മിക്കാനുള്ള ആശയം മനസിലുദിച്ചതെന്ന് ഇവര്‍ പറഞ്ഞു.

കല്ലോടി പാതിരിച്ചാല്‍ അധ്യാപകനായ പള്ളത്ത് ജോസിന്റെ മകനാണ് അമന്‍. വെള്ളമുണ്ട ഒഴുക്കന്‍ മൂല മേച്ചേരില്‍ സേവ്യറിന്റെയും ജില്‍സമ്മയുടെയും മകളാണ് ലിറ്റി ഫ് ളവറി സേവ്യര്‍. ഇവരെ പോലുള്ള വിദ്യാര്‍ത്ഥി ഗവേഷകരുടെ മികവിലാണ് വയനാട് ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ദ്വാരക ഓവറോള്‍ കിരീടം നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Students with new technologies in energy production, Students, News, Education, Technology, Researchers, Teachers, Kerala.