Follow KVARTHA on Google news Follow Us!
ad

എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കുടുങ്ങിയിട്ടും പിന്‍മാറാന്‍ കൂട്ടാക്കാതെ തൃപ്തി; ദര്‍ശനം നടത്താന്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍; ക്ഷേത്രങ്ങളില്‍ നാമജപ പ്രതിഷേധം

കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കുടുങ്ങിയിട്ടും പിന്‍മാറാന്‍Kochi, News, Religion, Politics, Trending, Controversy, Sabarimala Temple, Nedumbassery Airport, Protesters, Police, Protection, Kerala,
കൊച്ചി: (www.kvartha.com 16.11.2018) കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കുടുങ്ങിയിട്ടും പിന്‍മാറാന്‍ ഭാവമില്ലാതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വെള്ളിയാഴ്ച രാവിലെ 4.30ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 33കാരിയായ തൃപ്തി ഏഴു മണിക്കൂര്‍ പിന്നിട്ടിട്ടും അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ തൃപ്തിയുടെ വാക്കുകള്‍;

രണ്ടു മൂന്നു ടാക്‌സികള്‍ വിളിച്ചെങ്കിലും ആരുമെത്തിയില്ല. ഞങ്ങളുമായി പോയാല്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുമെന്ന് അവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ പുറത്തേക്കു പോകാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. മറ്റൊരു ഗേറ്റുവഴി ഞങ്ങളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. നിലയ്ക്കല്‍ വരെ എത്താന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ശബരിമലയില്‍ എത്തുമെന്ന് അവര്‍ ഭയപ്പെടുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. ആറു യുവതികളാണ് തൃപ്തിക്കൊപ്പം ഉള്ളത്.

Stuck at airport for hours, activist Trupti Desai says won’t return until I have ‘Darshan’, Kochi, News, Religion, Politics, Trending, Controversy, Sabarimala Temple, Nedumbassery Airport, Protesters, Police, Protection, Kerala

അതേസമയം, തൃപ്തി ദേശായിക്കും സംഘാംഗങ്ങള്‍ക്കുമെതിരെ നെടുമ്പാശ്ശേരിയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിനു വരുന്ന പ്രവര്‍ത്തകരാണ് ഇവിടെ എത്തിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ പോലീസ് നിലപാടറിയിച്ചിട്ടില്ല.

Stuck at airport for hours, activist Trupti Desai says won’t return until I have ‘Darshan’, Kochi, News, Religion, Politics, Trending, Controversy, Sabarimala Temple, Nedumbassery Airport, Protesters, Police, Protection, Kerala

തൃപ്തിക്ക് സുരക്ഷ നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതിനിടെ, മണ്ഡല - മകര വിളക്ക് പൂജകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഇവിടേക്ക് തീര്‍ഥാടകരുടെ പ്രവാഹമാണ്.

Stuck at airport for hours, activist Trupti Desai says won’t return until I have ‘Darshan’, Kochi, News, Religion, Politics, Trending, Controversy, Sabarimala Temple, Nedumbassery Airport, Protesters, Police, Protection, Kerala

Keywords: Stuck at airport for hours, activist Trupti Desai says won’t return until I have ‘Darshan’, Kochi, News, Religion, Politics, Trending, Controversy, Sabarimala Temple, Nedumbassery Airport, Protesters, Police, Protection, Kerala.