Follow KVARTHA on Google news Follow Us!
ad

ശബരിമല: കുടിവെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റി പൂര്‍ണസജ്ജം

മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ കുടിവെള്ളം പൂര്‍ണതോതില്‍ News, Thiruvananthapuram, Kerala, Sabarimala, Sabarimala: Water authority ready for provide drinking water
തിരുവനന്തപുരം:(www.kvartha.com 13/11/2018) മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ കുടിവെള്ളം പൂര്‍ണതോതില്‍ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. നിലയ്ക്കലില്‍ ദിവസവും 65 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കിക്കഴിഞ്ഞു. ഇവിടെ 40 ലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിക്കാനുള്ള നിലവിലെ സംവിധാനങ്ങള്‍ക്കൊപ്പം 25 ലക്ഷം ലിറ്റര്‍ വെള്ളം അധികം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. പ്രതിദിനം രണ്ടുലക്ഷം തീര്‍ഥാടകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

News, Thiruvananthapuram, Kerala, Sabarimala, Sabarimala: Water authority ready for provide drinking water

അധിക ജലസംഭരണത്തിനും വിതരണത്തിനുമായി അഞ്ചു ലക്ഷം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള മൂന്നു സ്റ്റീല്‍ പാനല്‍ ടാങ്കുകളും 5000 ലിറ്റര്‍ വീതം ശേഷിയുള്ള 215 എല്‍എല്‍ഡിപിഇ ടാങ്കുകളും നിലയ്ക്കലില്‍ ഒരുക്കി. പമ്പ, സീതത്തോട്, പെരിനാട്-അത്തിക്കയം ജലശുദ്ധീകരണ ശാലകളില്‍നിന്നാണ് 25 ലക്ഷം ലിറ്റര്‍ അധികജലം നിലയ്ക്കലിലേക്കെത്തിക്കുന്നത്. വെള്ളമെത്തിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 20 ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

News, Thiruvananthapuram, Kerala, Sabarimala, Sabarimala: Water authority ready for provide drinking water

പമ്പ ത്രിവേണിയില്‍ വാട്ടര്‍ അതോറിറ്റിക്ക് ദിനംപ്രതി 13 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാന്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയാണുളളത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇലക്ട്രോക്ലോറിനേറ്റര്‍ സംവിധാനവുമുണ്ട്. പ്രളയകാലത്ത് പ്രവര്‍ത്തനം നിലച്ച പ്ലാന്റ്, പമ്പ് ഹൗസ്, പമ്പ് സെറ്റുകള്‍, ട്രാന്‍സ്‌ഫോമര്‍ എന്നിവ അറ്റകുറ്റപ്പണികള്‍ക്കു ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞു. ഇവിടെനിന്ന് പമ്പയിലേക്കും നിലയ്ക്കലേക്കും ദിവസവും 60 ലക്ഷം ലിറ്ററും സന്നിധാനത്തും ശരണപാതയിലുമായി 70ലക്ഷം ലിറ്ററും വെള്ളമെത്തിക്കാനുള്ള സംവിധാനമാണുള്ളത്. കൂടാതെ സീതത്തോട് നിന്ന് നിലയ്ക്കലില്‍ 20 ലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കാനും സംവിധാനമുണ്ട്. നിലയ്ക്കലും പമ്പയിലും പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

നിലയ്ക്കലില്‍ മണിക്കൂറില്‍ 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പുതിയ 25 ആര്‍ഒ പ്ലാന്റുകള്‍ വഴി ദിവസവും അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇതിനായി 300 കുടിവെള്ള കിയോസ്‌കുകളും 900 ടാപ്പുകളും സജ്ജീകരിക്കും. മണിക്കൂറില്‍ 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്ന രണ്ട് ആര്‍ഒ പ്ലാന്റുകള്‍ നേരത്തെയുണ്ടായിരുന്നു. ഇതുവഴി ദിവസവും 40000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കും. പമ്പയിലും ശരണപാതയിലുമായി ദിവസവും 6.80 ലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്ന 12 ആര്‍ഒ പ്ലാന്റുകളും നിലവിലുണ്ട്. ഈ വെള്ളം 128 കിയോസ്‌കുകളും 288 ടാപ്പുകളും വഴി ലഭ്യമാകും. എല്ലാ ആര്‍ഒ പ്ലാന്റുകളിലൂടെയുമായി ദിവസവും 12.20 ലക്ഷം ലിറ്റര്‍ വെള്ളമാണ് ലഭ്യമാക്കുന്നത്.

ചൂടുവെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിവ ലഭിക്കുന്ന 12 കുടിവെള്ള ഡിസ്‌പെന്‍സറുകളും കെഎസ്ആര്‍ടിസി പരിസരത്തും സന്നിധാനത്തും ശരംകുത്തിയിലുമുള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനം തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഇടത്താവളങ്ങള്‍, പൊലീസ് ക്യാമ്പുകള്‍ എന്നിവിടങ്ങളിലേക്കും പുതിയ ലൈനുകള്‍, ടാങ്കര്‍ ലോറികള്‍ എന്നിവ വഴി വെള്ളം ലഭ്യമാക്കുന്നു. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയുമുണ്ട്. അടിയന്തരസാഹചര്യങ്ങള്‍ നേരിടാനായി അസി. എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂമും പമ്പയിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Sabarimala, Sabarimala: Water authority ready for provide drinking water