Follow KVARTHA on Google news Follow Us!
ad

കാനായിയുടെ വിശാലമായ കലാജീവിതം ക്യാമറ ചിത്രങ്ങളിലൂടെ കലാസ്വാദകരിലേക്ക്; സൂര്യ ഫെസ്റ്റിവലില്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന കാനായി കുഞ്ഞിരാമനെക്കുറിച്ചുള്ള ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമായി; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

കാനായി കുഞ്ഞിരാമന്റെ ജീവിത വഴികള്‍ അടയാളപ്പെടുത്തിയ ജിതേഷ് ദാമോദറിന്റെ ഫോട്ടോകള്‍ കണ്ണില്‍ നിന്ന് മറയാത്ത Photo exhibition conducted about Kanayi Kunhiraman, Kamal, Exhibition, Photos, Kerala, News.
തിരുവനന്തപുരം: (www.kvartha.com 13.11.2018) കാനായി കുഞ്ഞിരാമന്റെ ജീവിത വഴികള്‍ അടയാളപ്പെടുത്തിയ ജിതേഷ് ദാമോദറിന്റെ ഫോട്ടോകള്‍ കണ്ണില്‍ നിന്ന് മറയാത്ത ചിത്രങ്ങളാണെന്ന്  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. എക്കാലത്തും നിലനില്‍ക്കേണ്ട ചിത്രങ്ങളാണ് ഇവയെന്നും സൂര്യഫെസ്റ്റിവലില്‍ കാനായി കുഞ്ഞിരാമനെക്കുറിച്ചുള്ള എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തശേഷം അദ്ദേഹം പറഞ്ഞു. സാധാരണ തൊഴിലാളികള്‍ക്കൊപ്പം വെങ്കലം ഉരുക്കിയൊഴിക്കുന്ന ചിത്രങ്ങളടക്കം കാനായിയുടെ സ്വകാര്യ നിമിഷങ്ങള്‍ ജിതേഷ് ഒപ്പിയെടുത്തിരിക്കുന്നു. മലയാളികളുടെ സദാചാര ബോധത്തെ വെല്ലുവിളിച്ചാണ് അദ്ദേഹം അമ്പത് വര്‍ഷം മുമ്പ്  മലമ്പുഴ യക്ഷിയെ സൃഷ്ടിച്ചതെന്ന് കമല്‍ പറഞ്ഞു.
Photo exhibition conducted about Kanayi Kunhiraman, Kamal, Exhibition, Photos, Kerala, News.

കലയിലൂടെ പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന അമ്മയെയാണ് തേടുന്നതെന്ന കാനായി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പൊതുസ്ഥലത്ത് നിര്‍മ്മിക്കുന്ന ശില്‍പ്പങ്ങള്‍ക്ക് പണംവാങ്ങിയിട്ടില്ല. തൊഴിലാളികള്‍ക്ക് കൊടുക്കുക്കുന്ന കൂലിമാത്രമാണ് ഞാനും വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂര്യ ഫെസ്റ്റിവലില്‍ നവംബര്‍ 20 വരെ പത്ത് ദിവസം നീണ്ട്  നില്‍ക്കും.

മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്‌ളബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍, നടനും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ അരുണ്‍സോള്‍ എന്നിവര്‍ ആശംസ അറിയിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിചടങ്ങിന് നേതൃത്വം നല്‍കി. നടന്‍ ശ്രീകുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ജിതേഷ്ദാമോദര്‍ നന്ദിപറഞ്ഞു.

കാനായി കുഞ്ഞിരാമനോടൊപ്പം കഴിഞ്ഞ പതിനാല് വര്‍ഷയമായി സഞ്ചരിച്ച് ആ കലാജീവിതം ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് ന്യൂസ് ഫോട്ടഗ്രാഫറായ ജിതേഷ് ദാമോദര്‍. കാസര്‍കോട് ജില്ലയിലെ പിലിക്കോടുള്ള ജനിച്ചവീടും, വളര്‍ന്ന മണ്ണും, പഠിച്ച സ്‌കൂളും, ചാടിക്കളിച്ച ചെമ്പകവും ഒക്കെ അദ്ദേഹം ഗൃഹാതുരത്വത്തോടെയുള്ള ഓര്‍മ്മകള്‍ പുതുക്കലും കൂടി ചേര്‍ത്താണ് അദ്ദേഹത്തിന്റെ വിശാലമായ കലാജീവിതം ചിത്രീകരിച്ചത്്. ആയിരക്കണക്കിന് ഫ്രെയിമുകളില്‍ നിന്ന്  വേര്‍തിരിച്ചെടുത്ത എണ്‍പത് ചിത്രങ്ങള്‍. അത് ശില്‍പ്പം, നിര്‍മ്മാണം, ജീവിതം എന്നീ വിഭാഗങ്ങളായി നിജപ്പെടുത്തി.

മനോഹരങ്ങളായ ഈ എണ്‍പത് ചിത്രങ്ങളുടെ പ്രദര്‍ശനം ഇക്കഴിഞ്ഞ ഏപ്രിലില്‍ കനകക്കുന്നില്‍ വെച്ച് പ്രദര്‍ശിപ്പിച്ചു. കാനായി കുഞ്ഞിരാമന്‍ എന്ന വലിയ കലാകാരനെ ഇഷ്ടപ്പെടുന്നവര്‍ മുഴുവനും കനകക്കുന്നില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാനെത്തുകയും അദ്ദേഹത്തെ ആദരിക്കുകയുംചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ എ കെ ബാലനും, കടകംപള്ളി സുരേന്ദ്രനും, എംപി എ സമ്പത്തും, മേയര്‍ വി കെ പ്രശാന്തും, അടൂര്‍ ഗോപാലകൃഷ്ണനും സൂര്യ കൃഷ്ണമൂര്‍ത്തിയും അടക്കം നിരവധി സാമൂഹ്യ രാഷ്്ടീയ രംഗത്തെ പ്രഗല്‍ഭര്‍ കനകക്കുന്നില്‍ എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Photo exhibition conducted about Kanayi Kunhiraman, Kamal, Exhibition, Photos, Kerala, News.