Follow KVARTHA on Google news Follow Us!
ad

ഹോട്ടലിലെത്തി തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും ഭീഷണി; യുവതിയുടെ പരാതിയില്‍ ദുബൈയില്‍ ബിസിനസുകാരന്‍ കുടുങ്ങി

ഹോട്ടലിലെത്തി തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമംDubai, News, Gulf, Threatened, Woman, Complaint, Case, Police, Arrested, Crime, Criminal Case, Court, World,
ദുബൈ: (www.kvartha.com 16.11.2018) ഹോട്ടലിലെത്തി തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ദുബൈയില്‍ ബിസിനസുകാരന്‍ കുടുങ്ങി.

യുവതിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്ത 25 കാരനായ പാകിസ്ഥാന്‍ പൗരനെതിരായ കേസ് ആണ് കോടതിയില്‍ എത്തിയത്. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. എത്യോപ്യന്‍ സ്വദേശിനിയായ യുവതിയുടെ ചില മോശം രീതിയിലുള്ള ചിത്രങ്ങളും വിഡിയോയും തന്റെ കൈവശം ഉണ്ടെന്നു പറഞ്ഞാണ് ഭീഷണി.

Pakistani Businessman arrested in UAE for blackmailing, Dubai, News, Gulf, Threatened, Woman, Complaint, Case, Police, Arrested, Crime, Criminal Case, Court, Social Network, World

തനിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ വന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും പ്രതി ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു. നൈഫ് പോലീസ് സ്‌റ്റേഷനിലാണ് യുവതി ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ഇക്കഴിഞ്ഞ 2018 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഹോട്ടല്‍ മുറിയില്‍ എത്തിയില്ലെങ്കില്‍ യുവതിയുടെ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണിയെന്നും യുവതി പറയുന്നു.

ഒരു കഫേയില്‍ യുവതിയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം പുറത്തുവിടുമെന്നും തന്റെ പണവും നെക്കളേസും യുവതി മോഷ്ടിച്ചുവെന്ന് പറഞ്ഞു പരത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി. അതേസമയം യുവാവിന്റെ കൈവശം ഏതെങ്കിലും ചിത്രങ്ങളോ വിഡിയോകളോ ഉണ്ടോ എന്നറയാനായി ഉദ്യോഗസ്ഥര്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ചു പരിശോധനയ്ക്ക് വിധേയമാക്കി.

ചോദ്യം ചെയ്യലിനിടെ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കാര്യം പ്രതി സമ്മതിച്ചുവെന്നാണ് പോലീസ് അറിയിച്ചു. യുവതിയുടെ അനുവാദം ഇല്ലാതെ അവരുടെ ചിത്രങ്ങള്‍ എടുത്തിരുന്നുവെന്നും അവ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കുമെന്നുമായിരുന്നു ഭീഷണി. തന്റെ കയ്യില്‍ നിന്നും യുവതി കൈപ്പറ്റിയ പണം തിരികെ വാങ്ങുകയായിരുന്നു ഭീഷണിയുടെ ലക്ഷ്യമെന്നും ഇയാള്‍ പറഞ്ഞു. കേസ് വീണ്ടും ഈ മാസം 20ന് പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistani Businessman arrested in UAE for blackmailing, Dubai, News, Gulf, Threatened, Woman, Complaint, Case, Police, Arrested, Crime, Criminal Case, Court, Social Network, World.