Follow KVARTHA on Google news Follow Us!
ad

താന്‍ ശബരിമലയില്‍ എത്താതിരുന്നത് മുഖ്യമന്ത്രി വിലക്കിയിരുന്നതുകൊണ്ടല്ല; വ്യക്തിപരമായ കാരണങ്ങളാല്‍; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ തന്നെ ശബരിമലയില്‍ പോകുന്നതില്‍ നിന്ന് Thiruvananthapuram, News, Religion, Politics, Chief Minister, Pinarayi vijayan, Media, Criticism, Controversy, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 06.11.2018) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ തന്നെ ശബരിമലയില്‍ പോകുന്നതില്‍ നിന്ന് മുഖ്യമന്ത്രി വിലക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍. ഇത്തരം വാര്‍ത്ത നല്‍കുന്ന സ്വകാര്യ ചാനലുകള്‍ക്കും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഗുഢമായ അജണ്ടയുണ്ട്.

ഗൂഢലക്ഷ്യത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലുമാണ് താന്‍ ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്താതിരുന്നത്.

A Padma Kumar about his absence of Sabarimala, Thiruvananthapuram, News, Religion, Politics, Chief Minister, Pinarayi vijayan, Media, Criticism, Controversy, Trending, Kerala

സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങളില്‍ യാതൊരു ഇടപെടലും നടത്തുന്നില്ല. സുപ്രീം കോടതി വിധി മറയാക്കി ശബരിമലയില്‍ എത്തുന്ന ഭക്തരെ തടയാന്‍ ചില ഗൂഢലക്ഷ്യമുള്ളവര്‍ ശബരിമലയിലും പമ്പയിലും നിലക്കലുമൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് ശബരിമലയില്‍ ഭക്തര്‍ക്കായി പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നത്. നിരോധനാജ്ഞ പോലും ഇത്തരക്കാര്‍ ലംഘിക്കുന്നു. അക്രമം നടത്തുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇത് തടയാന്‍ പോലീസിന് രംഗത്ത് എത്തിയേ മതിയാകൂ. അതിനാല്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കിയേ മതിയാകൂ. അതിനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ സഹായത്തോടെ ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്.

തെറ്റായ വാര്‍ത്തകള്‍ നല്‍കുകയും ഭക്തര്‍ക്കൊപ്പം തങ്ങള്‍ നില്‍ക്കുകയാണെന്നും വരുത്തി തീര്‍ക്കുകയുമാണ് ചില വാര്‍ത്താ ചാനലുകള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിലൂടെ ചെയ്യുന്നത് .ഇത് വിശ്വാസികളും അയ്യപ്പഭക്തരും തിരിച്ചറിയണമെന്നും എ.പത്മകുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A Padma Kumar about his absence of Sabarimala, Thiruvananthapuram, News, Religion, Politics, Chief Minister, Pinarayi vijayan, Media, Criticism, Controversy, Trending, Kerala.