Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി

ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന വിധിക്കു സ്‌റ്റേ ഇല്ലെന്നു വീണ്ടുംNews, New Delhi, Supreme Court of India, Sabarimala Temple, Women, Religion, Trending, Controversy, National,
ന്യൂഡല്‍ഹി: (www.kvartha.com 14.11.2018) ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന വിധിക്കു സ്‌റ്റേ ഇല്ലെന്നു വീണ്ടും സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഹര്‍ജിക്കാരി ഷൈലജ വിജയന്റെ അഭിഭാഷകന്‍ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ പ്രതികരണം.

ജനുവരി 22ന് മുന്‍പ് പുന:പരിശോധനാ ഹര്‍ജി പരിഗണിക്കണമെന്നും മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സ്‌റ്റേ ചെയ്യണമെന്നുമുള്ള ആവശ്യമാണ് കോടതിക്കു മുമ്പാകെ ഉന്നയിച്ചത്. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജികള്‍ 22ന് മാത്രമേ പരിഗണിക്കൂ എന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

No stay on Sabarimala verdict; Supreme Court to hear review plea in January, News, New Delhi, Supreme Court of India, Sabarimala Temple, Women, Religion, Trending, Controversy, National

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. യുവതീപ്രവേശം അനുവദിച്ച വിധിക്കു സ്‌റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു.

ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹര്‍ജികളാണ് ചൊവ്വാഴ്ച ചേംബറില്‍ പരിഗണിച്ചത്. ഇവയില്‍ 14 എണ്ണം പുനഃപരിശോധനാ ഹര്‍ജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു.

പുനഃപരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറില്‍ പരിഗണിച്ചു തീരുമാനമെടുത്താല്‍ പോരാ, കോടതിയില്‍ വാദം കേട്ട് തീര്‍പ്പാക്കണമെന്ന് ഒട്ടുമിക്ക ഹര്‍ജിക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മാത്രമാണ് ജഡ്ജിമാര്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തത്. അതായത്, നിലവിലെ പുനഃപരിശോധനാ ഹര്‍ജികളും മറ്റ് അപേക്ഷകളും ജനുവരി 22ന് കോടതിയില്‍ പരിഗണിക്കാം.

യുവതീപ്രവേശന വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെയും ആചാരങ്ങളെയും ബാധിക്കുമെന്നാരോപിച്ചുള്ള മൂന്ന് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് ചൊവ്വാഴ്ച രാവിലെ പരിഗണിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ റിട്ട് ഹര്‍ജികളില്‍ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളിലെ ഉത്തരവിനുശേഷം അവ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No stay on Sabarimala verdict; Supreme Court to hear review plea in January, News, New Delhi, Supreme Court of India, Sabarimala Temple, Women, Religion, Trending, Controversy, National.