Follow KVARTHA on Google news Follow Us!
ad

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയി; മനോവിഷമത്താല്‍ ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോ വിഷമത്താല്‍News, Local-News, Hang Self, Police, Probe, Couples, National,
നവിമുംബൈ: (www.kvartha.com 13.11.2018) കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോ വിഷമത്താല്‍ ഭര്‍ത്താവ് ജീവനൊടുക്കി. നവിമുംബൈ ഖാന്‍സോലി സ്വദേശി ശങ്കര്‍ ഖൊലേക്കറിനെ(40)യാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് നടന്ന സംഭവം കഴിഞ്ഞദിവസമാണ് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ശങ്കറിന്റെ വീട്ടില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ശങ്കറിനെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Navi Mumbai suicide case: Man allegedly commits suicide after wife leaves him, News, Local-News, Hang Self, Police, Probe, Couples, National

ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബവഴക്കിനെ തുടര്‍ന്ന് ശങ്കറിന്റെ ഭാര്യ പിണങ്ങി സ്വന്തംവീട്ടിലേക്ക് പോയിരുന്നു. ഇതിനുശേഷം ശങ്കര്‍ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതുതന്നെയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, ദമ്പതികള്‍ക്കിടയിലെ വഴക്കിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും, ശങ്കറിന്റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Navi Mumbai suicide case: Man allegedly commits suicide after wife leaves him, News, Local-News, Hang Self, Police, Probe, Couples, National.