Follow KVARTHA on Google news Follow Us!
ad

ശബരിമല വിഷയത്തില്‍ സി പി എമ്മും ബി ജെ പിയും തമ്മിലുളളത് രഹസ്യ അജണ്ട: എം എം ഹസ്സന്‍

ശബരിമല വിഷയത്തില്‍ വിശ്വാസികളെ സി പി എം പരസ്യമായും ബി ജെ പി രഹസ്യമായും വഞ്ചിക്കുകയാണെന്ന് മുന്‍ കെ പി സി സി Kasaragod, Kerala, News, Congress, M.M Hassan, MM Hassan against CPM and BJP
കാസര്‍കോട്: (www.kvartha.com 08.11.2018) ശബരിമല വിഷയത്തില്‍ വിശ്വാസികളെ സി പി എം പരസ്യമായും ബി ജെ പി രഹസ്യമായും വഞ്ചിക്കുകയാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കോടതിവിധി, ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതാണങ്കില്‍ വിശ്വാസ സംരക്ഷണത്തിന് ആ  വിധി നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കോടതിയെ  ബോധ്യപ്പെടുത്തേണ്ട ചുമതലയുള്ള ദേവസ്വം ബോര്‍ഡിനെ ഭീഷണിപ്പെടുത്തി പിന്മാറ്റിയ  സി പി എം, ശബരിമയില്‍ ഉണ്ടാകുന്ന സമാധാന തകര്‍ച്ചയ്ക്ക്  പൂര്‍ണ്ണമായും ഉത്തരവാദിയാണന്നു അദേഹം പറഞ്ഞു.
Kasaragod, Kerala, News, Congress, M.M Hassan, MM Hassan against CPM and BJP

കാസര്‍കോട് പെര്‍ളയില്‍ നിന്നും ആരംഭിച്ച കെ പി സി സി വര്‍ക്കിംഗ് പസിഡണ്ട് കെ  സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹസ്സന്‍. ശബരിമലയില്‍ ഒരു കലാപം ഉണ്ടായാല്‍ അത് വഴി രക്തസാക്ഷികളെ സൃഷ്ട്ടിച്ച് സി പി എമ്മും, വര്‍ഗീയ  ധ്രുവീകരണം നടത്തി ബി ജെ പി യും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍  ശ്രമിക്കുകയാണ്. ശബരിമല ബി ജെ പി ക്കു വീണുകിട്ടിയ അജണ്ടയാണ് എന്ന് ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ പറഞ്ഞ കാര്യം ഓര്‍ക്കണം. ശബാന ബാനു കേസില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്ന രാജീവ് ഗാന്ധിയുടെ മാതൃക പിന്തുടരാന്‍ നരേന്ദ്ര മോഡി തയാറാകണം.

വിശ്വാസ സംരക്ഷണത്തിനാണ് അന്ന് നിയമം കൊണ്ടുവന്നത്. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം കൊണ്ട് വരാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട കേരളത്തിലെ ബി ജെ പി നടത്തുന്ന സമരാഭാസം വിശ്വാസികളെ വഞ്ചിക്കാനും  രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതുമാണ്. ശ്രീധരന്‍ പിള്ള  രഥയാത്ര നടത്തേണ്ടത് ശബരിമലയിലേക്കല്ല, ദല്‍ഹിയിലേക്കാണ്. ബി ജെ പിയുടെസമര പ്രഹസനങ്ങള്‍ക്കു ഒത്താശ ചെയ്യുന്ന നിലയിലേക്ക് കേരളത്തിലെ പോലീസ് അധഃപതിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വൈരുധ്യവും വൈവിധ്യവും ഉള്ള ഇന്ത്യാ മഹാരാജ്യത്ത് സമന്വയത്തിലൂടെ വിശ്വാസം ഹനിക്കാതെ ഭരണ നടത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധ്യമാകൂ എന്നതിന്റെ തെളിവാണ് ഇന്ന് നടക്കുന്ന വിശ്വാസ ധ്വംസനവും വിശ്വാസികളെ വഞ്ചിച്ചു കൊണ്ടുള്ള രാഷ്രീയ മുതലെടുപ്പുമെന്നു യാത്രാ നായകന്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

ശബരിമല ഒരു നിമിത്തം മാത്രമാണ്. എല്ലാ ദേവാലയങ്ങള്‍ക്കും അത് ബാധകമാണ്. സ്വാതന്ത്രം കിട്ടിയപ്പോള്‍, സമീപ ഭാവിയില്‍  തമ്മിലടിച്ചു നശിക്കും എന്ന മുന്‍വിധിയോടെയാണ് ലോകം ഇന്ത്യയെ കണ്ടത്. എന്നാല്‍ അറുപതു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം കൊണ്ട് ലോകത്തിലെ ഒന്നാംതര രാഷ്ടങ്ങളില്‍ ഒന്നായി ഇന്ത്യയെ മാറ്റി. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന, എന്നാല്‍ ഇന്ന് ഒരു സംസ്ഥാനത്ത് മാത്രം ഉള്ള സി പി എമ്മിന് ജനങ്ങളുടെ വിശ്വാസം ഹനിച്ച ചരിത്രം മാത്രം ഉള്ളപ്പോള്‍,  ഇരുപത്തി ഒന്‍പതു സംസ്ഥാനത്തും  നിറഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രെസിന് എന്നും വിശ്വാസികളുടെ വിശ്വാസം സംരക്ഷിച്ച പാരമ്പര്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന ഓരോ പൌരന്റെയും ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ്സിന്നു മാത്രമേ കഴിയൂ.ശബരിമല വിഷയത്തില്‍ കോടതിയില്‍ കേസ് നടക്കുമ്പോള്‍ ബി ജെ പി യും ആര്‍ എസ് എസ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. കേസിനെപ്പറ്റി പഠിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അമിസ്‌ക്കസ് ക്യൂറി ശബരിമല ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ അവര്‍ വിശ്വാസികള്‍ക്കൊപ്പം എന്ന് നടിച്ചു വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. രാമക്ഷേത്രത്തിന്റെ പേരില്‍  വര്‍ഗീയ വികാരം ഇളക്കിവിട്ടു ഭരണത്തിലേറാന്‍ എല്‍ കെ അദ്വാനി നടത്തിയ രഥയാത്രയാണ് ഉത്തരേന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.

കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ സി ജൊസഫ് എല്‍ എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, പി സി വിഷ്ണുനാഥ്, കെ പി അനില്‍കുമാര്‍, വി എസ് ജോയ്, അഡ്വ ടി സിദ്ദിക്ക്, കെ സി അബു, അഡ്വ സജീവ് ജൊസഫ്, കെ പി കുഞ്ഞിക്കണ്ണന്‍, ലതിക സുഭാഷ്, വി എ നാരായണന്‍, സുമ ബാലകൃഷ്ണന്‍, കെ നീലകണ്ഠന്‍, സതീശന്‍ പാചേനി, എം സി ഖമറുദ്ദീന്‍, എന്‍ സുബ്രമണ്യന്‍, പി എം സുരേഷ് ബാബു, കെ പി മജീദ്, പ്രവീണ്‍ കുമാര്‍, ആര്യാടന്‍ ഷൌക്കത്ത്, എ പി അബ്ദുള്ളക്കുട്ടി, കെ സുരേന്ദ്രന്‍, ഫാത്തിമ റോഷന, പി ടി ജോസ്, എന്‍ എ കരീം, ഹരീഷ്  ബി നമ്പ്യാര്‍, സംസാരിച്ചു. സോമശേഖര ശേണി സ്വാഗതം പറഞ്ഞു.

സംസ്ഥാന അതിര്‍ത്തി പഞ്ചായത്തായ എന്മകജെയുടെ ആസ്ഥാനമായ പെര്‍ള ടൌണില്‍ രാവിലെ മുതല്‍ തന്നെ വന്‍ പുരുഷാരമാണ് ഒഴുകിയെത്തിയത്. ഇത്തരം ഒരു യാത്രയുടെ ഉദ്ഘാടന പരിപാടിയ്ക്ക് നാടടെ ആതിഥ്യമരുളുന്ന പെര്‍ളയില്‍  പരിപാടിയുടെ വിജയത്തിനായി ദിവസങ്ങളായി പ്രവര്‍ത്തകര്‍ സജീവ പ്രയത്‌നത്തിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Congress, M.M Hassan, MM Hassan against CPM and BJP