Follow KVARTHA on Google news Follow Us!
ad

ബന്ധു നിയമനത്തിനായി വിദ്യാഭ്യാസയോഗ്യത മാറ്റാന്‍ മന്ത്രി തന്നെ ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി പി കെ ഫിറോസ്; ജലീലിന് കുരുക്ക് മുറുകുന്നു

മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും യൂത്ത് Kozhikode, News, Politics, Allegation, K.T Jaleel, Minister, Education, Muslim-youth-League, Chief Minister, Pinarayi vijayan, Cabinet, Kerala,
കോഴിക്കോട്: (www.kvartha.com 14.11.2018) മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും യൂത്ത് ലീഗ്. നിയമനത്തിനായി വിദ്യാഭ്യാസയോഗ്യത മാറ്റണമെന്നു മന്ത്രി തന്നെ ആവശ്യപ്പെട്ടത്തിന്റെ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തി.

വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജലീല്‍ തന്റെ ലെറ്റര്‍പാഡില്‍ സെക്ഷനിലേക്ക് നോട്ട് നല്‍കി. 28.07.2016 നാണ് മന്ത്രി കുറിപ്പ് നല്‍കിയത്. കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടുള്ള കുറിപ്പായിരുന്നു ഇത്.

Minister K T Jaleel change the educational qualifications says P K Firoz, Kozhikode, News, Politics, Allegation, K.T Jaleel, Minister, Education, Muslim-youth-League, Chief Minister, Pinarayi vijayan, Cabinet, Kerala

എന്നാല്‍ മന്ത്രിയുടെ കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യതമാറ്റാന്‍ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വെക്കേണ്ടതുണ്ടോ എന്നറിയാന്‍ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വകുപ്പ് സെക്രട്ടറിയായ എ.ഷാജഹാന്‍ ഐഎഎസ് വിയോജന നോട്ട് എഴുതി.

തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഇതില്‍ വീണ്ടും കുറിപ്പെഴുതി. കൂട്ടി ചേര്‍ക്കുന്നത് അധിക യോഗ്യത ആയതിനാല്‍ മന്ത്രിസഭയുടെ മുന്നില്‍ വെക്കേണ്ട ആവശ്യമില്ലെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. എന്നാല്‍ കൂട്ടിച്ചേര്‍ത്തത് അധിക യോഗ്യതയല്ലെന്നും അടിസ്ഥാന യോഗ്യതയാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ജലീല്‍ മുഖ്യമന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇത്. മന്ത്രിസഭയെത്തന്നെ മറികടന്ന അനുഭവമാണിത്. ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിനെ ഭയക്കുന്നു. ഇക്കാര്യത്തില്‍ ജലീല്‍ കബളിപ്പിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

മന്ത്രി സംവാദത്തിനു ഭയക്കുന്നതു തെളിവുകള്‍ ഞങ്ങളുടെ കയ്യില്‍ കിട്ടിയതുകൊണ്ടാണ്. എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. വിജിലന്‍സിന് ഞങ്ങള്‍ കൊടുത്ത പരാതിയില്‍ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണം. എന്നിട്ടു മന്ത്രി രാജിവച്ചു മാറിനില്‍ക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും ഫിറോസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minister K T Jaleel change the educational qualifications says P K Firoz, Kozhikode, News, Politics, Allegation, K.T Jaleel, Minister, Education, Muslim-youth-League, Chief Minister, Pinarayi vijayan, Cabinet, Kerala.