Follow KVARTHA on Google news Follow Us!
ad

പ്രതിഷേധക്കടലില്‍ കുടുങ്ങി തൃപ്തി, തിരിച്ചയക്കണമെന്ന് പ്രതിഷേധക്കാര്‍; ഹെലിക്കോപ്ടറില്‍ പുറത്തെത്തിക്കുമെന്ന് സൂചന, അറസ്റ്റ് ചെയ്യാനും ആലോചന; സംരക്ഷണത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഡി ജി പി

ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി Kochi, News, Politics, Religion, Trending, Controversy, Sabarimala Temple, Women, Airport, Trapped, Protesters, Kerala,
കൊച്ചി / നെടുമ്പാശേരി: (www.kvartha.com 16.11.2018) ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നാമജപ പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധവുമായി ബി.ജെ.പി, ഹിന്ദു ഹൈക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ 4.45മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും ആറംഗസംഘവും പൂനെയില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയത്. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ബി.ജെ.പി, ആര്‍.എസ്.എസ് ഹിന്ദു ഐക്യവേദി, ശബരിമല സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Kochi: Airport breakfast for Trupti Desai as Sabarimala protesters block pilgrimage, Kochi, News, Politics, Religion, Trending, Controversy, Sabarimala Temple, Women, Airport, Trapped, Protesters, Kerala

സ്ഥലത്തേക്ക് കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് ബി.ജെ.പി. അതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തൃപ്തിയ്ക്കും സംഘത്തിനുമായില്ല. തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്.

അതേസമയം, എന്ത് വന്നാലും ശബരിമല ദര്‍ശനം നടത്തിയ ശേഷമേ കേരളത്തില്‍ നിന്നും മടങ്ങുകയുള്ളുവെന്ന ഉറച്ച നിലപാടിലാണ് തൃപ്തി ദേശായി. രാവിലെ മാധ്യമ പ്രവര്‍ത്തകരോടാണ് ഇവര്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചത്. രാവിലെ തന്നെ പോലീസ് തൃപ്തിയുമായി ചര്‍ച്ച നടത്തിയിരുന്നു. പോലീസിനോടും ഇതേ നിലപാട് തന്നെയാണ് തൃപ്തി അറിയിച്ചത്.

പോലീസിനോട് സഹകരിക്കാനും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്. അവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തിയുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍, പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ തൃപ്തിയെ അറിയിച്ചിരുന്നു.

നെടുമ്പാശേരിയില്‍ വന്നിറങ്ങിയ തൃപ്തി ദേശായിയെ തടയാന്‍ ആദ്യം എത്തിയത് അമ്പതോളം മഹിളാ മോര്‍ച്ച എറണാകുളം ജില്ലാ ഭാരവാഹികളാണ്. പിന്നീട് തൃപ്തിയുടെ വരവറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളം പരിസരത്തേക്ക് ഒഴുകിയെത്തി.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ്, സെക്രട്ടറിമാരായ എം.എന്‍ ഗോപി, എം.എ ബ്രഹ്മരാജ്, മഹിള മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോന്‍, ജില്ലാ സെക്രട്ടറി എ.എം കമല ടീച്ചര്‍, മണ്ഡലം പ്രസിഡന്റുമാരായ എം.എം ഉല്ലാസ് കുമാര്‍, കെ.ജി ഹരിദാസ്, രൂപേഷ് പയ്യാട്ട് എന്നിവരും നേതൃത്വം നല്‍കി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു, സെക്രട്ടറി കെ.പി സുരേഷ്, സാബു ശാന്തി, ശശി തുരുത്ത് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

അതിനിടെ പ്രതിഷേധം ഭയന്ന് മടങ്ങില്ലെന്നും എന്തുവന്നാലും ശബരിമലയില്‍ പോകണമെന്നും തൃപ്തി ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഹെലികോപ്ടറില്‍ ഇവരെ നിലയ്ക്കലില്‍ എത്തിക്കാന്‍ പോലീസ് ശ്രമിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, നിലയ്ക്കലിലും കനത്ത പ്രതിഷേധം ഉണ്ടാകുമെന്നതിനാല്‍ അതിന് പോലീസ് തയ്യാറാവില്ലെന്നും അറിയുന്നു. ഇക്കാര്യമൊന്നും പക്ഷേ, പോലീസ് സ്ഥിരീകരിക്കുന്നില്ല.

അതേസമയം, മറ്റൊരു നീക്കം കൂടി പോലീസ് നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീളുന്നതിനാല്‍ തൃപ്തിയെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്രസേന അറസ്റ്റ് ചെയ്ത് മടക്കി അയയ്ക്കുമെന്നും അറിയുന്നു. തൃപ്തിയുടെ വരവും പ്രതിഷേധവും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും തടസപ്പെടുത്തുന്നുണ്ട്. മറ്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യം പോലീസ് ആലോചിക്കുന്നതെന്നാണ് വിവരം.

അതേസമയം, മണ്ഡല - മകര വിളക്ക് പൂജകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഇവിടേക്ക് തീര്‍ഥാടകരുടെ പ്രവാഹമാണ്. വ്യാഴാഴ്ച മുതല്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ നിലയ്ക്കലെത്തി. എന്നാല്‍ രാവിലെ മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാകൂവെന്ന് പോലീസ് നിലപാടെടുത്തു.

ഇതോടെ അയ്യപ്പന്‍മാര്‍ ഇവിടെ കുടുങ്ങി. മാധ്യമങ്ങള്‍ അടക്കമുള്ളവരെ രാവിലെ മുതല്‍ കയറ്റിവിട്ടിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഏഴു ദിവസത്തേക്കു കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദര്‍ശനം നടത്തി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ മലയിറങ്ങണമെന്നു ഡിജിപി അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi: Airport breakfast for Trupti Desai as Sabarimala protesters block pilgrimage, Kochi, News, Politics, Religion, Trending, Controversy, Sabarimala Temple, Women, Airport, Trapped, Protesters, Kerala.