Follow KVARTHA on Google news Follow Us!
ad

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ടിപ്പു സുല്‍ത്താനെതിരെയും വിദ്വേഷ പ്രസംഗം; മാധ്യമ പ്രവര്‍ത്തകന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ടിപ്പു സുല്‍ത്താനെതിരെയും വിദ്വേഷ പ്രസംഗം Bangalore, News, Media, Religion, Arrested, Police, Case, Complaint, National,
ബംഗലൂരു: (www.kvartha.com 14.11.2018) പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും ടിപ്പു സുല്‍ത്താനെതിരെയും വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. വലതുപക്ഷം പിന്തുണ നല്‍കുന്ന 'അസീമ' എന്ന മാസികയുടെ എഡിറ്ററായ സന്തോഷ് തിമ്മയ്യയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ ടിപ്പു ജയന്തി ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ടിപ്പു സുല്‍ത്താനെതിരെയും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയത്.

സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത കുറ്റം ചേര്‍ത്താണ് സന്തോഷ് തിമ്മയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്.

Karnataka Journalist Arrested for Hate Speech Against Prophet Mohammed, Tipu Sultan, Bangalore, News, Media, Religion, Arrested, Police, Case, Complaint, National

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്താഗതി പ്രകാരം ഭീകരവാദം നടത്തിയ ആളാണ് ടിപ്പു സുല്‍ത്താനെന്ന് സന്തോഷ് പറഞ്ഞു. ഹിന്ദുത്വ സംഘടനയായ പ്രഗ്‌ന്യാ കാവേരി നടത്തിയ 'ടിപ്പു കരാള മുഖ അനാവരണ' എന്ന പരിപാടിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കേരളത്തില്‍ നിന്ന് കൊടകിലേക്ക് കുടിയേറിപ്പാര്‍ത്ത മുസ്ലിം- ഹിന്ദു വിഭാഗത്തിനിടയില്‍ ചേരിതിരിവുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് സന്തോഷ് ശ്രമിച്ചതെന്ന് സിദ്ധാപുര സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം സന്തോഷിനും കൂട്ടര്‍ക്കും പരിപാടി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. നവംബര്‍ ആറിന് പരാതി നല്‍കിയെങ്കിലും ടിപ്പു ജയന്തിക്ക് ശേഷം മാത്രമേ നടപടി എടുക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഗോണിക്കുപ്പ പോലീസ് സ്‌റ്റേഷനിലേക്ക് നിരവധി മുസ്ലിം സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു.

Keywords: Karnataka Journalist Arrested for Hate Speech Against Prophet Mohammed, Tipu Sultan, Bangalore, News, Media, Religion, Arrested, Police, Case, Complaint, National.