» » » » » » » » » » » മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാരിന്റെ വക ഭൂമി സമ്മാനം; മാത്രമല്ല മറ്റനേകം ആനുകൂല്യങ്ങളും

റോം: (www.kvartha.com 07.11.2018) മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാരിന്റെ വക ഭൂമി സമ്മാനം. ഇതുകൂടാതെ മറ്റനേകം ആനുകൂല്യങ്ങളും ലഭിക്കും. ജനന നിരക്ക് വളരെയധികം താഴ്ന്നു പോയ ഇറ്റലിയിലാണ് മാതാപിതാക്കളെ ഈ ആനുകൂല്യം കാത്തിരിക്കുന്നത്. ജനന നിരക്ക് വളരെ കുറഞ്ഞ ഇറ്റലിയില്‍ അത് തിരികെ പിടിക്കാനായാണ് മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് കൃഷിഭൂമി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019നും 2021നും ഇടയില്‍ മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് 20 വര്‍ഷത്തെ കാലാവധിക്കു കൃഷി ഭൂമി നല്‍കുമെന്നാണ് വിവരം. അതേസമയം ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്ക് ഉയര്‍ത്തിക്കൊണ്ട് വരിക, നോക്കിനടത്തുവാനോ, വില്‍ക്കുവാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രണ്ടു കാര്യങ്ങളാണ് പദ്ധതികൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Italy's far-right government offers free land to parents who have third child in 'neo-medieval' policy, Rom, News, Italy, Parents, Report, Media, Protection, Family, World

കഴിഞ്ഞ വര്‍ഷം ഇറ്റലിയിലെ ജനസംഖ്യ 464,000 എന്ന് റജിസ്റ്റര്‍ ചെയ്തപ്പോള്‍, യൂറോപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കായി അത് രേഖപ്പെടുത്തി. ശിശു സംരക്ഷണ ആനുകൂല്യങ്ങളുടെ അഭാവം, തൊഴില്‍സ്ഥലങ്ങളിലെ അമ്മമാര്‍ക്കുള്ള അസൗകര്യം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാരണങ്ങളാല്‍ പലരും കുട്ടികള്‍ വേണ്ടെന്നു വച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ സര്‍വകാല റെക്കോര്‍ഡാണിത്.

ഇതിനുപുറമേ, കൃഷി സ്ഥലങ്ങള്‍ക്ക് അടുത്ത് പുതിയ കുടുംബങ്ങള്‍ വീട് സ്വന്തമാക്കിയാല്‍ ഇത്തരം കുടുംബങ്ങള്‍ക്ക് 200,000 യൂറോ (227,000 ഡോളര്‍) പലിശയില്ലാതെ ലോണ്‍ നല്‍കുമെന്നും 'ലാന്‍ഡ്‌ഫോര്‍ചില്‍ഡ്രന്‍' എന്നറിയപ്പെടുന്ന ഈ പദ്ധതിയില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഇറ്റലിയിലെ വലതുപക്ഷ പോപ്പുലിസ്റ്റ് ഗവണ്‍മെന്റ് ആണ് പദ്ധതി കൊണ്ടുവരുന്നത്. അടുത്ത വര്‍ഷത്തെ ബജറ്റിന്റെ കരടുരേഖയില്‍ ഈ പദ്ധതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വിവാഹിതരായ ദമ്പതികള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത. പത്തുവര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്ന വിദേശികളായ ദമ്പതികള്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Italy's far-right government offers free land to parents who have third child in 'neo-medieval' policy, Rom, News, Italy, Parents, Report, Media, Protection, Family, World.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal