Follow KVARTHA on Google news Follow Us!
ad

ന്യൂനമര്‍ദം; പുറംകടലിലേക്ക് പോകുന്നതില്‍ നിന്നും മത്സ്യ തൊഴിലാളികള്‍ക്ക് വിലക്ക്

തെക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയിലും, Thiruvananthapuram, News, Srilanka, Sea, Fishermen, Kerala,
തിരുവനന്തപുരം: (www.kvartha.com 06.11.2018) തെക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയിലും, ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും രൂപപ്പെട്ട ന്യൂന മര്‍ദം നിലവില്‍ ശ്രീലങ്കക്കും തെക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിനും , ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിനും മുകളിലായി ശക്തമായ ന്യൂനമര്‍ദമായി നിലകൊള്ളുന്നു .

ഇതിന്റെ ഫലമായി രൂപപ്പെട്ട സൈക്ലോണിക് സെര്‍ക്കുലേഷന്‍ കടല്‍ നിരപ്പില്‍നിന്ന് 5.8 കി .മി ഉയരത്തില്‍ വരെ വ്യാപിച്ചു കിടക്കുന്നു. ഇത് അടുത്ത മൂന്നു ദിവസങ്ങളില്‍ കോമോറിന്‍ (കന്യാകുമാരിയുടെ ഭാഗത്തെ കടല്‍ ) മേഖലയിലൂടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുവാന്‍ സാധ്യതയേറെയാണ് .

Fishermen are banned from going to outside, Thiruvananthapuram, News, Srilanka, Sea, Fishermen, Kerala

ഇതിന്റെ ഫലമായി 2018 നവംബര്‍ ആറിന് തെക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിനും, ഗള്‍ഫ് ഓഫ് മാന്നാറിനും, ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിനും ഏഴ് നവംബര്‍ 2018 കോമോറിന്‍ (കന്യാകുമാരിയുടെ ഭാഗത്തെ കടല്‍ ),ഗള്‍ഫ് ഓഫ് മാന്നാറിനും, ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിനും, എട്ട് നവംബര്‍ 2018 കോമോറിന്‍ (കന്യാകുമാരിയുടെ ഭാഗത്തെ കടല്‍ ), ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിനും, മുകളിലായി കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കി മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കി മി വരെയും ആകാന്‍ സാധ്യതയുണ്ട് .ആയതിനാല്‍ ഈ കാലയളവില്‍ ഈ പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്.

ഇതിനാല്‍ മത്സ്യ തൊഴിലാളികള്‍ ആറ് നവംബര്‍ 2018 ന് തെക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും, ഗള്‍ഫ് ഓഫ് മാന്നാറിലും ,ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ഏഴ് നവംബര്‍ 2018 ന് കോമോറിന്‍(കന്യാകുമാരിയുടെ ഭാഗത്തെ കടല്‍) മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും, ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും എട്ട് നവംബര്‍ 2018 ന് കോമോറിന്‍(കന്യാകുമാരിയുടെ ഭാഗത്തെ കടല്‍) മേഖലയിലും , ഇന്ത്യന്‍ മഹാസുമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് അറിയിക്കുന്നു. ഈ മേഖലയില്‍ മത്സ്യബന്ധനത്തിനു പോയവര്‍ എത്രയും പെട്ടെന്നു തീരത്ത് തിരിച്ചെത്തണമെന്നും അറിയിക്കുന്നു .

Keywords: Fishermen are banned from going to outside, Thiruvananthapuram, News, Srilanka, Sea, Fishermen, Kerala.