Follow KVARTHA on Google news Follow Us!
ad

'എന്റെ മകനെ നന്നായി നോക്കണം, സോറി; ഒറ്റവരിയുള്ള ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള Thiruvananthapuram, News, Trending, Controversy, Suicide, Police, Probe, Letter, Kerala,
തിരുവനന്തപുരം: (www.kvartha.com 14.11.2018) നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓടുന്ന വാഹനത്തിന് മുന്നില്‍ തള്ളിയിട്ടുകൊന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. 'എന്റെ മകനെ നോക്കണം, സോറി, സോറി' ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ തൊട്ടപ്പുറത്ത് താമസിക്കുന്ന ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.

 Dysp B harikumar suicide letter, Thiruvananthapuram, News, Trending, Controversy, Suicide, Police, Probe, Letter, Kerala

ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

ഈ മാസം അഞ്ചിന് നെയ്യാറ്റിന്‍കര സ്വദേശിയായ സനലിനെ വാഹനത്തിനു മുന്നിലേക്കു തളളിയിട്ടു കൊന്നശേഷം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഹരികുമാര്‍. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഹരികുമാര്‍ ആദ്യംവിളിച്ചത് റൂറല്‍ എസ്പിയെയാണ്. വാഹനമിടിച്ചെന്നും നാട്ടില്‍നിന്ന് മാറിനില്‍ക്കുന്നുവെന്നുമാണ് എസ്പിയോട് പറഞ്ഞത്.

സുഹൃത്തും പണമിടപാട് സ്ഥാപനം നടത്തുന്നയാളുമായ ബിനുവാണ് ഹരികുമാറിനെ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് മാറ്റിയത്. ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തൃപ്പരപ്പ് സ്വദേശി സതീഷ്‌കുമാറിനെയും ബിനുവിന്റെ മകനായ അനൂപ് കൃഷ്ണയെയും പോലീസ് പിടികൂടിയിരുന്നു.

അതിനിടെ ബിനുവും സതീഷിന്റെ ഡ്രൈവറുമായ രമേശും ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങി. കേസിന്റെ തുടക്കത്തില്‍ പോലീസിലെ ചില ഉദ്യോഗസ്ഥരുടെയും അസോസിയേഷന്റെയും സഹായം ഹരികുമാറിന് ലഭിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ കീഴടങ്ങാനുള്ള സമ്മര്‍ദം വര്‍ധിച്ചു. ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതോടെ ഹരികുമാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു.

ഇതിനിടെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താത്തതില്‍ പോലീസിന് നേരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച രാവിലെ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി ഉപവാസ സമരവും നടത്തിയിരുന്നു. ഉപവാസ സമരം രണ്ടുമണിക്കൂറോളം നീണ്ട അവസരത്തിലാണ് പ്രതിയുടെ മരണ വിവരം അറിയുന്നത്. തുടര്‍ന്ന് അവര്‍ ഉപവാസ സമരം അവസാനിപ്പിക്കുകയും ചെയ്തു. സംഭവത്തെ ദൈവഹിതം എന്നാണ് അവര്‍ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dysp B harikumar suicide letter, Thiruvananthapuram, News, Trending, Controversy, Suicide, Police, Probe, Letter, Kerala.