» » » » » » » » » പി കെ ശശിയുടെ വിവാദ ഓഡിയോ ഉള്‍പ്പെടുത്തി പരാതിയുമായി യുവതി വീണ്ടും രംഗത്ത്; 'ശശി ചെയ്ത തെറ്റെന്താണെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും' എന്നും പരാതിക്കാരി

പാലക്കാട്: (www.kvartha.com 08.11.2018) ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.

പി.കെ.ശശിയുടെ വിവാദ ഓഡിയോ കൂടി ഉള്‍പ്പെടുത്തിയാണ് യുവതി കത്തയച്ചിരിക്കുന്നത്. 'ശശി ചെയ്ത തെറ്റെന്താണെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും' എന്നാണ് പരാതിക്കാരി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച ഈ മെയിലില്‍ പറയുന്നത്.

DYFI woman leader files 2nd complaint against PK Sasi, Palakkad, News, Politics, Molestation, Complaint, Controversy, Kerala

ശശിക്കെതിരെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ യുവതി ഇതുസംബന്ധിച്ച പരാതി കൊടുത്തതിന് പിന്നാലെ കെ.ജി.ഒ.എ സെക്രട്ടറി ഡോ.നാസര്‍ ഉള്‍പ്പെടെ പല ഉന്നതരും അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായും ആരോപിക്കുന്നു.

പി.കെ.ശശി ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്. അദ്ദേഹം അന്വേഷണ കമ്മീഷന്‍ അംഗങ്ങളുമായി വേദി പങ്കിടുന്നതും സംശയമുണ്ടാക്കുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി കത്തില്‍ പറയുന്നു.

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ സീതാറാം യെച്ചൂരിയോ മറ്റ് സി.പി.എം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DYFI woman leader files 2nd complaint against PK Sasi, Palakkad, News, Politics, Molestation, Complaint, Controversy, Kerala.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal