Follow KVARTHA on Google news Follow Us!
ad

യുഎഇ യാത്രയ്ക്കിടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു; വിലപ്പെട്ട രേഖ കണ്ടെത്തി തിരികെ നല്‍കി വിനോദ സഞ്ചാരിയെ ഞെട്ടിച്ച് ദുബൈ പോലീസ്

യുഎഇ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടുപിടിച്ച് തിരിച്ചുനല്‍കി Dubai, Police, Certificate, Visit, News, Hotel, Gulf, World,
ദുബൈ: (www.kvartha.com 10.11.2018) യുഎഇ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടുപിടിച്ച് തിരിച്ചുനല്‍കി ദുബൈ പോലീസ് വിനോദ സഞ്ചാരിയെ ഞെട്ടിച്ചു. ദുബൈ സന്ദര്‍ശനത്തിനുശേഷം തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് തന്റെ വിവാഹ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിവരം സഞ്ചാരി അറിയുന്നത്. ഇതോടെ പരിഭ്രാന്തനായ വിനോദ സഞ്ചാരി ദുബൈ പോലീസുമായി ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍ വിഷമിക്കേണ്ടതില്ലെന്നും തങ്ങള്‍ ഏതുവിധേനയും അത് കണ്ടെത്തി തരുമെന്നും ദുബൈ പോലീസ് സഞ്ചാരിക്ക് വാക്കുനല്‍കി. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നടത്തിയ തെരച്ചിലില്‍ രേഖ കണ്ടെത്തുകയും സഞ്ചാരിയെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു.

Dubai Police help tourist recover marriage certificate, Dubai, Police, Certificate, Visit, News, Hotel, Gulf, World

നാട്ടിലെത്തിയ സഞ്ചാരി വളരെക്കാലം വിവാഹസര്‍ട്ടിഫിക്കറ്റ് തിരഞ്ഞശേഷമാണ് തങ്ങളെ വിവരമറിയിക്കുന്നതെന്ന് ദുബൈ പോലീസിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ റാഷിദ് ബിന്‍ സഫ് വാന്‍ പറഞ്ഞു. തുടര്‍ന്ന് ദുബൈ യാത്രയ്ക്കിടെ രേഖ നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ശേഷമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദുബൈ പോലീസിന് ഇമെയില്‍ അയച്ചത്.

എന്നാല്‍, എവിടെയാണ് സര്‍ട്ടിഫിക്കറ്റ് കളഞ്ഞുപോയതെന്ന കാര്യത്തില്‍ സഞ്ചാരിക്ക് നിശ്ചയമില്ലായിരുന്നു. തുടര്‍ന്ന് യാത്രയ്ക്കിടെ ഇയാള്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലുമായി ദുബൈ പോലീസ് ബന്ധപ്പെടുകയും അവിടെ വച്ച് നഷ്ടപ്പെട്ട രേഖ കണ്ടെത്തുകയുമായിരുന്നുവെന്ന് കേണല്‍ സഫ് വാന്‍ പറഞ്ഞു.

അതേസമയം വിനോദ സഞ്ചാരി റൂം ഒഴിഞ്ഞു പോയതിനുശേഷം അവിടെ നിന്നും ചില കടലാസുകള്‍ ലഭിച്ചുവെന്നും ഇവ സൂക്ഷിച്ചുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. രേഖ തിരികെ ലഭിച്ച വിവരം അറിയിക്കാന്‍ പോലീസ് സഞ്ചാരിയെ ഫോണ്‍ ചെയ്തപ്പോള്‍ അയാളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.

ഒരിക്കലും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലായിരുന്നുവെന്ന് പറഞ്ഞ സഞ്ചാരി ദുബൈ പോലീസിന്റെ ഇടപെടലിന് നന്ദി പറയുകയും ചെയ്തു. നഷ്ടപ്പെട്ട രേഖ വീണ്ടും ലഭിക്കണമെങ്കില്‍ തന്റെ നാട്ടില്‍ നിരവധി നിയമകുരുക്കുകളാണ് ഉള്ളത്. വളരെ സമയമെടുക്കുന്ന പ്രവര്‍ത്തിയാണ് അത്. ഇതില്‍ നിന്നുമാണ് ദുബൈ പോലീസ് തന്നെ രക്ഷിച്ചതെന്നും സഞ്ചാരി വ്യക്തമാക്കി.

വിലപ്പെട്ട രേഖകളോ വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം തങ്ങളെ അറിയിക്കണമെന്ന് കേണല്‍ റാഷിദ് ബിന്‍ സഫ് വാന്‍ പറഞ്ഞു. ഒരു സഞ്ചാരിയുടെ എന്തെങ്കിലും വസ്തു നഷ്ടപ്പെട്ടുവെന്ന് പരാതി ലഭിച്ചാല്‍ ഇത് കണ്ടെത്താന്‍ ഉടന്‍ തന്നെ ഒരു സംഘത്തെ ചുമതലപ്പെടുത്തും. ചിലപ്പോള്‍ ഈ വസ്തുക്കള്‍ തിരികെ സഞ്ചാരിയുടെ നാട്ടിലെത്തിക്കുകയും ചെയ്യും.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇത്തരത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ചില സഞ്ചാരികള്‍ അധികൃതരെ അറിയിക്കാറില്ലെന്നും കേണല്‍ വ്യക്തമാക്കി. കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ഈ പ്രത്യേക സംഘം ഒരു മാസത്തോളം സൂക്ഷിക്കും. ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ ഇവ ലേലത്തിനായി കൈമാറുകയാണ് പതിവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai Police help tourist recover marriage certificate, Dubai, Police, Certificate, Visit, News, Hotel, Gulf, World.