Follow KVARTHA on Google news Follow Us!
ad

എട്ട് ദിര്‍ഹം ബാക്കിവെച്ചതിന്റെ പേരില്‍ മലയാളി യുവാവിനെതിരെ കേസ്; നഷ്ടപരിഹാരമായി ബാങ്ക് നല്‍കേണ്ടത് 10 ലക്ഷം; വിധി ശരിവെച്ച് അപ്പീല്‍ കോടതി

എട്ട് ദിര്‍ഹം ബാക്കിവെച്ചതിന്റെ പേരില്‍ മലയാളി യുവാവിനെതിരെ കേസെടുത്ത ബാങ്കിന് Dubai, News, Dubai, Gulf, Court, Compensation, World, Bank, Banking,
ദുബൈ: (www.kvartha.com 06.11.2018) എട്ട് ദിര്‍ഹം ബാക്കിവെച്ചതിന്റെ പേരില്‍ മലയാളി യുവാവിനെതിരെ കേസെടുത്ത ബാങ്കിന് തിരിച്ചടിയായി കോടതി വിധി. ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി യുവാവിനെതിരെ കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനം 50,000 ദിര്‍ഹം (10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന പ്രാഥമിക കോടതി വിധി അപ്പീല്‍കോടതി ശരിവെക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി അജിത്തിനാണ് അപ്പീല്‍ കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

2008ല്‍ ദുബൈയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 13,800 ദിര്‍ഹം പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് അജിത്ത് എടുത്തിരുന്നു. ഇതിനിടെ 2015ല്‍ ദുബൈയിലെ കമ്പനിയില്‍ നിന്നു സ്ഥലം മാറ്റം ലഭിച്ചു സൗദിയിലേക്കു പോയി. പോകുംമുന്‍പ് കാര്‍ഡിന്റെ എല്ലാ ബാധ്യതകളും തീര്‍ക്കുകയും ചെയ്തു. ഇതിനിടെ 2017 ജൂണില്‍ സൗദിയില്‍ നിന്ന് അബുദാബി വഴി നാട്ടിലേക്കു വരുന്നതിനിടെ എമിഗ്രേഷന്‍ പിടികൂടുകയായിരുന്നു. അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു പോകുകയാണെന്നു പറഞ്ഞപ്പോള്‍ 13,800 ദിര്‍ഹം കെട്ടിവച്ചശേഷം യാത്ര ചെയ്യാന്‍ അനുവദിച്ചു.

Dubai bank to give Malayali for Rs 10 lakh compensation soon, Dubai, News, Dubai, Gulf, Court, Compensation, World, Bank, Banking

സുഹൃത്തുക്കളെ വരുത്തി തുക അടച്ചശേഷം നാട്ടിലേക്കു പോയെങ്കിലും തിരികെ ദുബൈയിലെത്തിയപ്പോള്‍ വീണ്ടും പിടികൂടുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്നു ജാമ്യത്തിലിറങ്ങി ബാങ്കിങ് സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ എട്ട് ദിര്‍ഹം ബാക്കി അടയ്ക്കാനുണ്ടെന്നുള്ള മറുപടി ലഭിച്ചു. തുകയടച്ച് കേസ് ഒഴിവാക്കിയശേഷം ദുബൈ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വഴി നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അതിന് അനുകൂല വിധി ഉണ്ടാവുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai bank to give Malayali for Rs 10 lakh compensation soon, Dubai, News, Dubai, Gulf, Court, Compensation, World, Bank, Banking.