» » » » » » » » » » » » ദിലീപിന് ഇനി സ്വസ്ഥമായി ജര്‍മനിയിലേക്ക് പറക്കാം; പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി

കൊച്ചി: (www.kvartha.com 08.11.2018) നടന്‍ ദിലീപിന് ഇനി സ്വസ്ഥമായി ജര്‍മ്മനിയിലേക്ക് പറക്കാം. ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ട് എറണാകുളം പ്രില്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകാനാണ് ദിലീപ് പാസ്‌പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Dileep seeks court's nod to travel to Germany for film shooting, Dileep, Cine Actor, News, Court, Passport, Cinema, Entertainment, Kerala

ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല. കേസിലെ പ്രധാന സാക്ഷികളില്‍ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്.

ചിത്രീകരണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും പ്രോസിക്ക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏത് വിധ നിബന്ധനകളും അംഗീകരിക്കാന്‍ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അവസാനമായി പുറത്തിറങ്ങിയത് കമ്മാര സംഭവമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep seeks court's nod to travel to Germany for film shooting, Dileep, Cine Actor, News, Court, Passport, Cinema, Entertainment, Kerala.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal