Follow KVARTHA on Google news Follow Us!
ad

ഡിവൈ.എസ്.പി ഹരികുമാര്‍ മരണത്തിലേക്ക് നടന്നടുത്തത് മകന്റെ കുഴിമാടത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം

തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഡിവൈ.എസ്.പി ഹരികുമാര്‍ മകന്റെ News, Trending, Controversy, Murder, Suicide, Police, Kerala,
കല്ലമ്പലം : (www.kvartha.com 14.11.2018) തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഡിവൈ.എസ്.പി ഹരികുമാര്‍ മകന്റെ കുഴിമാടത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷമായിരുന്നു മരണത്തിലേക്ക് നടന്നടുത്തത്. കുഴിമാടത്തില്‍ ഹരികുമാര്‍ അര്‍പ്പിച്ച പുഷ്പങ്ങള്‍ വാടാതെ കിടക്കുന്നതുകണ്ട് പലരും അത് ആര് കൊണ്ടുവന്ന് വെച്ചതാണെന്ന സംശയം ഉയര്‍ത്തിയിരുന്നു.

ഡിവൈഎസ്പി ഹരികുമാറിന്റെ മരണവിവരമറിഞ്ഞു വീട്ടിലെത്തിയവര്‍ക്ക് പിടിതരാത്ത ചോദ്യമായി അവശേഷിച്ചതും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന വാടാത്ത ജമന്തിപ്പൂവ് ആണ്. കഴിഞ്ഞ ഒന്‍പത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തില്‍ ജീവനൊടുക്കുന്നതിനു മുന്‍പ് ഹരികുമാര്‍ സ്വന്തം മകനു സമര്‍പ്പിച്ച അവസാന പുഷ്പമായിരുന്നോ അതെന്നു ബന്ധുക്കള്‍ പലരും തമ്മില്‍ ചോദിക്കുന്നുണ്ടായിരുന്നു.

Did Kerala DySP pay floral tribute to late son before his suicide?, News, Trending, Controversy, Murder, Suicide, Police, Kerala

ആ പൂക്കള്‍ ചൂണ്ടിക്കാട്ടി ജ്യേഷ്ഠസഹോദരന്‍ മാധവന്‍നായര്‍ വിലപിക്കുന്നുണ്ടായിരുന്നു. 12 വര്‍ഷം മുമ്പ് മൂത്ത മകന്‍ അഖില്‍ ഹരി ട്യൂമര്‍ ബാധിതനായി മരിച്ചത് ഹരികുമാറിനെ ഏറെ തളര്‍ത്തിയിരുന്നു. എല്ലാ വര്‍ഷവും പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മകന്‍ അഖില്‍ ഹരിയുടെ ഓര്‍മ്മയ്ക്കായി ഫുട്ബാള്‍ ടൂര്‍ണമെന്റും ബി. ഹരികുമാര്‍ സംഘടിപ്പിച്ചിരുന്നു.

ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പില്‍ ഹരികുമാര്‍ എഴുതിയിരുന്നത്. ഹരികുമാറിനെ സംസ്‌കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.

സനലിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തത് അപമാനഭാരത്താലാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം വേണം

അതേസമയം, ഡിവൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യയെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിന്‍സെന്റ് എം.എല്‍.എയുടെ അറസ്റ്റു മുതല്‍ എല്‍.ഡി.എഫ് നേതാക്കളും ഡിവൈ.എസ്.പിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു.

കൊലക്കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ ഒരാഴ്ചയിലേറെ ഒളിവില്‍ കഴിഞ്ഞിട്ടും അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാന്‍ പ്രയാസമാണ്. ആത്മഹത്യക്ക് മുമ്പ് ഹരികുമാര്‍ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നറിയാന്‍ ജുഡിഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Did Kerala DySP pay floral tribute to late son before his suicide?, News, Trending, Controversy, Murder, Suicide, Police, Kerala.