Follow KVARTHA on Google news Follow Us!
ad

അവിഹിതത്തിന് തടസം നിന്ന ഭാര്യയെ വെടിവെച്ചുകൊന്നു; ഭര്‍ത്താവും കാമുകിയും പിതാവും അറസ്റ്റില്‍

അവിഹിതത്തിന് തടസം നിന്ന ഭാര്യയെ വെടിവെച്ചുകൊന്ന കേസില്‍ ഭര്‍ത്താവുംNew Delhi, News, Crime, Criminal Case, Police, Arrested, Husband, Murder, National,
ന്യൂഡല്‍ഹി: (www.kvartha.com 02.11.2018) അവിഹിതത്തിന് തടസം നിന്ന ഭാര്യയെ വെടിവെച്ചുകൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും പിതാവും അറസ്റ്റില്‍. ഡെല്‍ഹിയിലെ ഭവാന സ്ട്രീറ്റില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അധ്യാപികയായ സുനിത (38)ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് മന്‍ജീത് (38), കാമുകിയും മോഡലുമായ ഏഞ്ചല്‍ ഗുപ്ത (26) ഏഞ്ചലിന്റെ പിതാവ് രാജീവ് (40) എന്നിവരെയാണ് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

മന്‍ജീത്തും ഏഞ്ചലും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെ ഭാര്യ സുനിത എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ തങ്ങളുടെ ബന്ധത്തിന് തടസമായ ഭാര്യയെ ഇല്ലാതാക്കാന്‍ ഇരുവരും ഉത്തര്‍പ്രദേശില്‍ നിന്നും രണ്ട് വാടകകൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് ഡി.സി.പി രജ്‌നീഷ് ഗുപ്ത പറഞ്ഞു.

Delhi Police arrest three including husband for the murder of school teacher, New Delhi, News, Crime, Criminal Case, Police, Arrested, Husband, Murder, National

ഹരിയാന സോനപേട്ടിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ ടീച്ചറായ സുനിത തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്. വെടിയേറ്റ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് സമീപം അബോധാവസ്ഥയില്‍ കിടന്ന സുനിതയെ വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മോഷണ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നേരത്തെ ഉറപ്പിച്ചിരുന്നു. കാരണം യുവതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ പണവും മൊബൈല്‍ഫോണും അടക്കമുള്ള വസ്തുക്കള്‍ അതേപടി കണ്ടെത്തിയിരുന്നു.
Delhi Police arrest three including husband for the murder of school teacher, New Delhi, News, Crime, Criminal Case, Police, Arrested, Husband, Murder, National

തുടര്‍ന്ന് സുനിതയുടെ ബന്ധുക്കളാണ് ഭര്‍ത്താവിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന സംശയം പോലീസിനോട് പറഞ്ഞത്. മാത്രമല്ല ഇയാള്‍ക്ക് ഒരു യുവതിയുമായുള്ള ബന്ധവും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് മന്‍ജിത്തിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു. അതേസമയം മുംബൈയിലായിരുന്ന ഏഞ്ചലിനേയും ചൊവ്വാഴ്ച വിളിപ്പിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു.

സുനിതയുടെ ഡയറിയില്‍ നിന്നുമാണ് മന്‍ജിത്തിന്റെ പ്രണയത്തെ കുറിച്ചും മറ്റുമുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. സുനിതയുടെ മകള്‍ക്ക് ഡയറിയുടെ കാര്യം അറിയാമായിരുന്നുവെന്നും അവരാണ് ഇതേക്കുറിച്ച് പറഞ്ഞതെന്നും അറിയിച്ച ഡി.സി.പി വാടകകൊലയാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

Keywords: Delhi Police arrest three including husband for the murder of school teacher, New Delhi, News, Crime, Criminal Case, Police, Arrested, Husband, Murder, National.