Follow KVARTHA on Google news Follow Us!
ad

ശബരിമല സ്ത്രീപ്രവേശനം: പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെ ഒരു പുനഃപരിശോധനാ ഹര്‍ജി New Delhi, News, Religion, Sabarimala Temple, Women, Trending, Supreme Court of India, Controversy, National,
ന്യൂഡെല്‍ഹി: (www.kvartha.com 13.11.2018) ശബരിമല സ്ത്രീപ്രവേശന വിധിയ്‌ക്കെതിരെ നല്‍കിയ 50 ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ ജനുവരി 22 ലേക്ക് മാറ്റി. സപ്തംബര്‍ 28ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലനിര്‍ത്തിക്കൊണ്ടാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. വിധിക്ക് സ്‌റ്റേ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

50ഓളം ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ചര്‍ ഗഗോയിയുടെ ചേംബറിലാണ് പരിഗണിച്ചത്. ഒരു പേജുള്ള വിധിയിലാണ് ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ഉത്തരവിട്ടത്.

ഇതിനോടനുബന്ധിച്ച് തന്നെ റിട്ട് ഹര്‍ജികളും പരിഗണിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CJI Ranjan Gogoi on Sabarimala Temple Petitions, New Delhi, News, Religion, Sabarimala Temple, Women, Trending, Supreme Court of India, Controversy, National.