» » » » » » » » » » സനല്‍ വധം; പ്രതിയായ ഡി വൈ എസ് പി ഹരിപ്രസാദ് മരിച്ചനിലയില്‍

തിരുവനന്തപുരം: (www.kvartha.com 13.11.2018) നെയ്യാറ്റിന്‍ കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ ഭാര്യ ചൊവ്വാഴ്ച രാവിലെ നിരാഹാര സമരം ആരംഭിച്ചിരുന്നു.

വാഹന പാര്‍ക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് സനല്‍ കുമാറിനെ ഹരികുമാര്‍ തള്ളിയിട്ടത്. ആ അവസരത്തില്‍ അതുവഴി വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്.പി സനലിനെ തള്ളിയിടുകയായിരുന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് പ്രതിയുടെ ആത്മഹത്യ.


Neyyattinkara murder case; DYSP Found hanged, Kochi, News, Suicide, Police, Obituary, Trending, Murder case, Kerala.


Keywords: Neyyattinkara murder case; DYSP Found hanged, Kochi, News, Suicide, Police, Obituary, Trending, Murder case, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal