Follow KVARTHA on Google news Follow Us!
ad

ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ലമെന്റ് അംഗം ഹരീഷ് മീന കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജസ്ഥാനില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ലമെന്റ് അംഗം ഹരീഷ് മീന Jaipur, BJP, Congress, Election, Rajasthan, National,
ജയ്പൂര്‍: (www.kvartha.com 14.11.2018) രാജസ്ഥാനില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ലമെന്റ് അംഗം ഹരീഷ് മീന കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ലമെന്റ് അംഗവും രാജസ്ഥാനിലെ മുന്‍ പോലീസ് മേധാവിയുമായിരുന്ന ഹരീഷ് മീന കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സംസ്ഥാനത്തെ മികച്ച പോലീസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്ന ഹരീഷ് 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നിലവില്‍ രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഹരീഷ്. ഹരീഷിനെ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കേന്ദ്രനേതാവുമായ അശോക് ഗെലോട്ട് സ്വാഗതം ചെയ്തു.

BJP Lawmaker Harish Meena From Rajasthan Joins Congress Weeks Before December 7 State Election, Jaipur, BJP, Congress, Election, Rajasthan, National

അതേസമയം, രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണ് ഹരീഷിന്റെ പാര്‍ട്ടി മാറ്റത്തോടെ ഉണ്ടായിരിക്കുന്നത്. ഹരീഷിന്റെ സഹോദരന്‍ നമോ നാരായണന്‍ മീനയും കോണ്‍ഗ്രസ് അംഗമാണ്. രാജസ്ഥാനില്‍ ഏറെ സ്വാധീനമുള്ള മീന വംശജരില്‍ പെട്ടയാള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.

കിഴക്കന്‍ രാജസ്ഥാനിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷമായ മീന വംശജര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും രാഷ്ട്രീയത്തിലും വന്‍ സ്വാധീനമാണുള്ളത്. 2009 മുതല്‍ 2013 വരെ രാജസ്ഥാനിലെ പോലീസ് മേധാവിയായിരുന്ന ഹരീഷ് സംസ്ഥാനത്ത് ഈ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ടിച്ചയാളാണെന്ന ബഹുമതിക്കും ഉടമയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP Lawmaker Harish Meena From Rajasthan Joins Congress Weeks Before December 7 State Election, Jaipur, BJP, Congress, Election, Rajasthan, National.