» » » » » » ഭരണസമിതി പിരിച്ചുവിടല്‍: കാര്‍ഷിക വികസന ബാങ്കിന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: (www.kvartha.com 08.11.2018) ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് കേരള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളിക്കളഞ്ഞു. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഓഡിറ്റില്‍ പുറത്തു വന്ന സാമ്പത്തിക ദുരുപയോഗ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് ഭരണസമിതിയെ സഹകരണസംഘം രജിസ്ട്രാര്‍ കഴിഞ്ഞ മാസം സസ്‌പെന്റ് ചെയ്തിരുന്നു.
News, Bank, High Court, Appeal, Banks appeal rejected

ഇതിനെതിരെ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സസ്‌പെന്റ് ചെയ്യപ്പെട്ട ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് സോളമന്‍ അലക്‌സാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗ്രാമവികസന ബാങ്ക് യഥാസമയം സര്‍ക്കാരിലേക്കുള്ള ഗ്യാരണ്ടി കമ്മീഷന്‍, ഓഹരി തിരിച്ചടവ് എന്നീ കാര്യങ്ങളില്‍ മുടക്കം വരുത്തിയിരുന്നു. ഇത്തരത്തില്‍ 100 കോടി രൂപയോളം സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള സാഹചര്യം നിലനില്‍ക്കേ ബാങ്കിലെ പണം നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ നേതൃത്വത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ നടപടിയെടുത്തത്.

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal