Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്; അടുത്ത മാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കും; തീരുമാനം ക്രിക്കറ്റില്‍ സജീവമായിരിക്കെ

ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്. അടുത്ത മാസംBangladesh, News, Politics, Cricket, Media, Photo, World, Sports
ധാക്ക: (www.kvartha.com 13.11.2018) ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്. അടുത്ത മാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മുപ്പത്തഞ്ചുകാരനായ മൊര്‍താസ മത്സരിക്കുമെന്ന് ഭരണ കക്ഷിയായ അവാമി ലീഗ് പ്രഖ്യാപിച്ചു.

മൊര്‍താസയുടെ സ്ഥാനാര്‍ഥിത്വം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അംഗീകരിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. മത്സരിക്കാന്‍ മൊര്‍താസ സമ്മതമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

Bangladesh skipper Mashrafe Mortaza to contest upcoming general elections, Bangladesh, News, Politics, Cricket, Media, Photo, World, Sports

നരെയ്ല്‍ സ്വദേശിയായ മൊര്‍താസ, അവിടെനിന്നു തന്നെ ജനവിധി തേടാനാണ് ആലോചിക്കുന്നതെന്നും വക്താവ് മഹുബുല്‍ അലാം ഹനീഫ് വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കൊപ്പമുള്ള മൊര്‍താസയുടെ ചിത്രവുമായാണ് തിങ്കളാഴ്ച ബംഗ്ലാദേശിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം പുറത്തിറങ്ങിയത്.

അതേസമയം ക്രിക്കറ്റിനൊപ്പം തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് ബംഗ്ലാദേശില്‍ വിലക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് ഭരണഘടന ഉറപ്പു നല്‍കിയ സ്വാതന്ത്ര്യമാണ്. മൊര്‍താസയ്ക്ക് അതിന് കഴിയുമെന്നും ക്രിക്കറ്റ് തുടരുന്നതിന് അത് തടസമല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു.

അധികാരത്തില്‍ ഹാട്രിക്ക് തികയ്ക്കാനാണ് ഷെയ്ഖ് ഹസീന ഇറങ്ങുന്നത്. ഡിസംബര്‍ അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് അവാമി ലീഗിന്റെ എതിരാളികള്‍.

ഇതാദ്യമായല്ല ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ് കളിക്കാനിറങ്ങുന്നത്. ക്രിക്കറ്റ് കരിയറിനു ശേഷം ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനിലും നവ്‌ജ്യോത് സിങ് സിദ്ധു ഇന്ത്യയിലും രാഷ്ട്രീയത്തില്‍ സജീവമാണ്. ഇതില്‍ ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിപദത്തിലുമെത്തി. ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും മഹേന്ദ്ര സിങ് ധോനിയും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2019ലെ ഏകദിന ലോകകപ്പിനു ശേഷം മൊര്‍താസ വിരമിക്കുമെന്നാണ് സൂചന. 2009ല്‍ അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangladesh skipper Mashrafe Mortaza to contest upcoming general elections, Bangladesh, News, Politics, Cricket, Media, Photo, World, Sports.