Follow KVARTHA on Google news Follow Us!
ad

രണ്ട് എടിഎമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം കവര്‍ന്ന സംഭവം; മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

തൃശൂര്‍, എറണാകുളം ജില്ലകളില്‍ പ്രധാന റോഡരികിലെ രണ്ട് എടിഎമ്മുകള്‍ തകര്‍ത്ത് Kerala, New Delhi, Thrissur, Ernakulam, News, Accused, Arrested, ATM Robbery case accused arrested in New Delhi
ന്യൂഡല്‍ഹി: (www.kvartha.com 05.11.2018) തൃശൂര്‍, എറണാകുളം ജില്ലകളില്‍ പ്രധാന റോഡരികിലെ രണ്ട് എടിഎമ്മുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി പപ്പി മോയിയെയാണ് (32) ഡല്‍ഹിയില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തത്.

എറണാകുളം ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. സിസിടിവി കാമറകളിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോട്ടയത്ത് നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണു കവര്‍ച്ചക്കാര്‍ എത്തിയത്.


ഇയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ബൈക്ക് മോഷണക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഇയാളെ കൂടാതെ മൂന്നു ഹരിയാന സ്വദേശികളും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, New Delhi, Thrissur, Ernakulam, News, Accused, Arrested, ATM Robbery case accused arrested in New Delhi