Follow KVARTHA on Google news Follow Us!
ad

തൃപ്തി ദേശായിയുമായി ആലുവ തഹസില്‍ദാര്‍ ചര്‍ച്ച നടത്തി; മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയാറല്ലെന്ന് തൃപ്തി, പുറത്തിറക്കാന്‍ ആകില്ലെന്ന നിലപാടില്‍ പോലീസ്

പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പുറത്തുപോകാനാകാതെ നെടുമ്പാശ്ശേരിKochi, News, Politics, Religion, Trending, Sabarimala Temple, Women, Controversy, Nedumbassery Airport, Protesters, Kerala,
കൊച്ചി: (www.kvartha.com 16.11.2018) പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പുറത്തുപോകാനാകാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി ആലുവ തഹസില്‍ദാര്‍ ചര്‍ച്ച നടത്തി. മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയാറല്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് തൃപ്തി.

അതിനിടെ, തൃപ്തി ദേശായിക്കെതിരെ കൊച്ചി വിമാനത്താവളത്തില്‍ തുടരുന്ന പ്രതിഷേധം പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന ആശങ്ക കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) വിമാനത്താവള അധികൃതര്‍ പോലീസിനെ അറിയിച്ചു. സിയാല്‍ എംഡിയും പോലീസും സിഐഎസ്എഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. അതേസമയം തൃപ്തി ദേശായിയെ വിമാനത്താവളത്തിനു പുറത്തിറക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് പോലീസ് അറിയിച്ചു.

Aluva Tehsildar requests Trupti Desai to return from Kochi, Kochi, News, Politics, Religion, Trending, Sabarimala Temple, Women, Controversy, Nedumbassery Airport, Protesters, Kerala.

അതേസമയം, കൊച്ചിയില്‍ കുടുങ്ങി ഒന്‍പതു മണിക്കൂര്‍ പിന്നിട്ടിട്ടും അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണു തൃപ്തി ദേശായി. വെള്ളിയാഴ്ച രാവിലെ 4.30ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തൃപ്തിയും ആറംഗസംഘവും പുറത്തുകടക്കാനായി രണ്ടു മൂന്നു ടാക്‌സികള്‍ വിളിച്ചെങ്കിലും ആരുമെത്തിയില്ല.

ഞങ്ങളുമായി പോയാല്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുമെന്ന് അവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ പുറത്തേക്കു പോകാന്‍ സാധിക്കില്ലെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. മറ്റൊരു ഗേറ്റുവഴി ഞങ്ങളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. നിലയ്ക്കല്‍ വരെ എത്താന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ സന്നിധാനത്ത് എത്തുമെന്ന് അവര്‍ പേടിക്കുന്നുവെന്നും തൃപ്തി ദേശായി പറഞ്ഞു. ആറു യുവതികളാണ് തൃപ്തിക്കൊപ്പം ഉള്ളത്.

സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്. കഴിഞ്ഞദിവസം തൃപ്തി മുഖ്യമന്ത്രിക്കും ഡി ജി പിക്കും ശബരിമല ദര്‍ശനം നടത്താന്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടെഴുതിയ കത്ത് പുറത്തുവന്നിരുന്നു. നവംബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും എന്ത് പ്രതിഷേധമുണ്ടായാലും പിന്‍മാറാന്‍ തയ്യാറല്ലെന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അവര്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aluva Tehsildar requests Trupti Desai to return from Kochi, Kochi, News, Politics, Religion, Trending, Sabarimala Temple, Women, Controversy, Nedumbassery Airport, Protesters, Kerala.