Follow KVARTHA on Google news Follow Us!
ad

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകാരുടെ ഭീഷണി; മഷി നീക്കം ചെയ്യാനുള്ള ശ്രമത്തില്‍ ജനങ്ങള്‍

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകാരുടെThreatened, News, Election, Maoists, Voters, National,
ഛത്തീസ്ഘട്ട്: (www.kvartha.com 14.11.2018) വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റുകാരുടെ ഭീഷണി. ഇതേ തുടര്‍ന്ന് വിരലിലെ മഷി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ദന്ദേവാദ ജില്ലയിലെ ജനങ്ങള്‍. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഭീഷണിയുടെ വക്കിലാണ് ഛത്തീസ്ഘട്ടിലെ ജനങ്ങള്‍. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും നല്ലൊരു ശതമാനം ജനങ്ങള്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

ഭീഷണിയെ തുടര്‍ന്ന് ഇന്ദ്രാവതി നദിക്കരികില്‍ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിംഗ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇത് വോട്ടര്‍മാരെ ഏറെ ബുദ്ധിമുട്ടിച്ചു. ജനങ്ങള്‍ക്ക് ഭീഷണികൂടാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

After Naxals' "Chop Finger" Threat, Chhattisgarh Voters Busy Removing Ink, Threatened, News, Election, Maoists, Voters, National

ഛത്തീസ്ഘട്ടിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12നാണ് നടന്നത്. ബാക്കിയുള്ള 72 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബര്‍ 20 ന് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11നാണ് പ്രഖ്യാപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After Naxals' "Chop Finger" Threat, Chhattisgarh Voters Busy Removing Ink, Threatened, News, Election, Maoists, Voters, National.