Follow KVARTHA on Google news Follow Us!
ad

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല; പി സിയെ ട്രോളി അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വന്നത് Kochi, News, Politics, Facebook, post, Social Network, P.C George, Sabarimala Temple, Women, Trending, Controversy, Kerala
കൊച്ചി: (www.kvartha.com 08.11.2018) ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വന്നത് മുതല്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ് വിഷയത്തില്‍ സജീവമായി ഇടപെട്ടിരുന്നു. ഇദ്ദേഹത്തെപോലെ ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാന്‍ പണിപ്പെട്ട മറ്റൊരു നേതാവില്ലെന്ന് അഡ്വ.ജയശങ്കര്‍ ഓര്‍മിപ്പിക്കുന്നു.

ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാന്‍ അനുവദിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യത്തേയും ജയശങ്കര്‍ പുകഴ്ത്തുന്നുണ്ട്. മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്രയേറെ ഈ വിഷയത്തില്‍ ഇടപെട്ട സ്ഥിതിക്ക് വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ലെന്നും അഡ്വ.ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

Adv jayashanker's facebook post about P C George, Kochi, News, Politics, Facebook, post, Social Network, P.C George, Sabarimala Temple, Women, Trending, Controversy, Kerala

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുലിവാഹനനാണ് ശബരിമല അയ്യപ്പന്‍; പൂഞ്ഞാര്‍ വ്യാഘ്രമാണ് പിസി ജോര്‍ജ് എംഎല്‍എ.
സെപ്റ്റംബര്‍ 28 മുതല്‍ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശനത്തെ ഇത്രയും ശക്തമായി എതിര്‍ത്ത, ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാന്‍ പണിപ്പെട്ട മറ്റൊരു നേതാവില്ല. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ.

മുഖ്യമന്ത്രിയുടെ യോഗം തൃണവല്‍ഗണിച്ച പന്തളത്തെ മുന്‍ രാജാവ് എരുമേലിയില്‍ പിസി ജോര്‍ജിന്റെ ഉപവാസം ഉദ്ഘാടനം ചെയ്തു. തന്ത്രി കുടുംബവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോര്‍ജിന്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികള്‍ക്കു വിട്ടുകൊടുക്കണം, ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിര്‍ത്തണം. വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Adv jayashanker's facebook post about P C George, Kochi, News, Politics, Facebook, post, Social Network, P.C George, Sabarimala Temple, Women, Trending, Controversy, Kerala.