Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്ക് പിന്നാലെ ട്രൈബ്യൂണലും; സുധാകരന് തിരിച്ചടിയായി അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദേശം

പൊതുമരാമത്ത് മന്ത്രി ജി സുധാകരന് തിരിച്ചടിയായി ട്രൈബ്യൂണലിന്റെThiruvananthapuram, News, Politics, Social Network, Facebook, Criticism, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 03.11.2018) പൊതുമരാമത്ത് മന്ത്രി ജി സുധാകരന് തിരിച്ചടിയായി ട്രൈബ്യൂണലിന്റെ ഉത്തരവ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും നിര്‍ദേശം നല്‍കിയിരിക്കയാണ്.

ഉദ്യോഗസ്ഥനെ എത്രയും വേഗം സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും വകുപ്പുതല നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ക്രമവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ നേതാവ് അടക്കം മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള മന്ത്രി ജി.സുധാകരന്റെ ഉത്തരവ് രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു.

Administrative tribunal against suspension of govt employees, Thiruvananthapuram, News, Politics, Social Network, Facebook, Criticism, Chief Minister, Pinarayi vijayan, Kerala

കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിന്റെ പേരിലാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ നേതാവും പൊതുമരാമത്ത് വകുപ്പിലെ ക്ലര്‍ക്കുമായ മധുവിനെ ജൂണ്‍ 28ന് സസ്‌പെന്‍ഡ് ചെയ്തത്.
പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 'ഇടതു സഹയാത്രികന്‍' എന്ന പേരില്‍ ഒരു പരാതി പൊതുമരാമത്ത് മന്ത്രി ജി.സുധാകരനു ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഒരാളെ നാലു മാസമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്നു ട്രൈബ്യൂണല്‍ വിലയിരുത്തി.

കൊല്ലപ്പെട്ട കെവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയെയാണ് ഷൗക്കത്തലിയെന്ന ഒരാള്‍ സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ചത്. 'നിങ്ങള്‍ കൊന്നു തള്ളുന്നവര്‍ക്കു മാത്രം ജോലി കൊടുത്താല്‍ പിഎസ്‌സി പരീക്ഷ പാസായി ജോലിക്കു കാത്തിരിക്കുന്ന യുവതികളുടെ കാര്യം എന്താകും' എന്നായിരുന്നു പോസ്റ്റിലെ വിമര്‍ശനം.

ഈ പോസ്റ്റാണ് മധു ഷെയര്‍ ചെയ്തത്. തുടര്‍ന്നു മന്ത്രിയുടെ ഓഫിസില്‍ പരാതി ലഭിക്കുകയും മധുവിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണ് സസ്‌പെന്‍ഷനെന്നു പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ (പൊതുഭരണം) ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Administrative tribunal against suspension of govt employees, Thiruvananthapuram, News, Politics, Social Network, Facebook, Criticism, Chief Minister, Pinarayi vijayan, Kerala.