Follow KVARTHA on Google news Follow Us!
ad

'എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം'; പൈലറ്റിന്റെ വാക്കുകേട്ട് ഉറക്കത്തിനിടെ കണ്ണു തിരുമി നോക്കിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു

ബുധനാഴ്ച നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇന്‍ഡിഗോയുടെ 6ഇ 314 വിമാനത്തിന്റെThiruvananthapuram, News, Flight, Twitter, Pilot, Satelite, Passengers, Social Network, Kerala,
തിരുവനന്തപുരം: (www.kvartha.com 15.11.2018) ബുധനാഴ്ച നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇന്‍ഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോള്‍ പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു, 'എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം'. ഉറക്കത്തിനിടെ കണ്ണു തിരുമി നോക്കിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു.

പത്ത് മിനിറ്റു മുന്‍പ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു ജിസാറ്റ്-29 ഉപഗ്രഹദൗത്യവുമായി പറന്നുയര്‍ന്ന ജിഎല്‍എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത് കണ്ടത്.

If the Pilot was a dumb guy, the lucky passengers would have missed it,Thiruvananthapuram, News, Flight, Twitter, Pilot, Satelite, Passengers, Social Network, Kerala

ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ കഴിഞ്ഞദിവസം പറന്ന ഇന്‍ഡിഗോ 6ഇ 314 വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: If the Pilot was a dumb guy, the lucky passengers would have missed it,Thiruvananthapuram, News, Flight, Twitter, Pilot, Satelite, Passengers, Social Network, Kerala.