Follow KVARTHA on Google news Follow Us!
ad

മസാജിനായി ഫ് ളാറ്റിലെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നഫോട്ടോകള്‍ എടുത്തു; 4500 ദിര്‍ഹവുമായി കടന്നുകളഞ്ഞു; 4 യുവതികള്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ തുടങ്ങി

മസാജിനായി ഫ് ളാറ്റിലെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍Dubai, News, Police, Arrested, Court, Women, Gulf, World,
ദുബൈ: (www.kvartha.com 12.11.2018) മസാജിനായി ഫ് ളാറ്റിലെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തിനെതിരെയുള്ള വിചാരണ ദുബൈ കോടതിയില്‍ തുടങ്ങി.

28നും 33 നും ഇടയില്‍ പ്രായമുള്ള നാലു നൈജീരിയന്‍ യുവതികളെയാണ് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് 4500 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ദുബൈ പോലീസ് പിടികൂടിയത്. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് മസാജിനായി എത്തിയത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്.

Worker blackmails woman in Dubai with indecent photos to have immoral with her, Dubai, News, Police, Arrested, Court, Women, Gulf, World

ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്ത് കൊടുക്കുമെന്ന പരസ്യം നല്‍കിയാണ് നൈജീരിയന്‍ യുവതികള്‍ യുവാക്കളെ വഞ്ചിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെ യുവതികള്‍ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് യുവതികള്‍ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പറഞ്ഞു. കേസില്‍ ഈമാസം 20ന് വീണ്ടും വാദം നടക്കും.

കാര്‍ഡുകള്‍ വഴി ലഭിച്ച പരസ്യത്തില്‍ കണ്ട മേല്‍വിലാസത്തിലെ ഫ് ളാറ്റിലെത്തിയ 24 വയസ്സുള്ള യുവാവിനെ യുവതികള്‍ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഫ് ളാറ്റിനകത്ത് കയറിയ ഉടന്‍ തന്നെ അഞ്ചു നൈജീരിയന്‍ യുവതികള്‍ യുവാവിനെ ആക്രമിച്ചു. തുടര്‍ന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നഫോട്ടോകള്‍ എടുക്കുകയും ചെയ്തു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 4500 ദിര്‍ഹം ഇവര്‍ കൈക്കലാക്കി. പോലീസില്‍ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ഉടന്‍ തന്നെ സംഭവ സ്ഥലത്തു നിന്നും മുങ്ങുകയും ചെയ്തു.

ചതിയില്‍ അകപ്പെട്ട യുവാവ് അല്‍ റാഫാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജൂണ്‍ ആറിന് രാത്രി പതിനൊന്നു മണിയോടെ മൂന്ന് സ്ത്രീകള്‍ ഫ് ളാറ്റില്‍ നിന്ന് ഇറങ്ങിയോടുന്നതായി ഫ് ളാറ്റിലെ പാകിസ്ഥാനി സെക്യൂരിറ്റി പോലീസിന് മൊഴി നല്‍കി. ഒരു നൈജീരിയന്‍ പുരുഷനും ഉണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ പോലീസ് സംഘം എത്തുന്നതാണ് കണ്ടത്.

മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും സെക്യൂരിറ്റി പറഞ്ഞു. തുടര്‍ന്ന് ഫ് ളാറ്റിലെ സിസി ടിവി കാമറയുടെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതികള്‍ നേരത്തെയും സമാനമായ കൃത്യം നടത്തിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതികളെ ഉസ്ബക്കിസ്ഥാന്‍ യുവാവ് തിരിച്ചറിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Worker blackmails woman in Dubai with indecent photos to have immoral with her, Dubai, News, Police, Arrested, Court, Women, Gulf, World.