Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയില്‍ സുഹൃത്തിനോട് കൊലപാതക രഹസ്യം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു; കൊലയാളി പിടിയിലായത് 27 വര്‍ഷത്തിനുശേഷം

മദ്യലഹരിയില്‍ സുഹൃത്തിനോട് കൊലപാതക രഹസ്യം വള്ളിപുള്ളി തെറ്റാതെ പറഞ്ഞത് Malappuram, News, Murder case, Accused, Arrested, Police, Mangalore, Kerala
മലപ്പുറം: (www.kvartha.com 08.11.2018) മദ്യലഹരിയില്‍ സുഹൃത്തിനോട് കൊലപാതക രഹസ്യം വള്ളിപുള്ളി തെറ്റാതെ പറഞ്ഞത് വിനയായി. കൊലക്കേസ് പ്രതി 27 വര്‍ഷത്തിനുശേഷം പിടിയിലായി. പൂക്കോട്ടൂര്‍ മൈലാടിയില്‍ ക്വാറിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൊടുപുഴ പിണക്കാട്ട് സെബാസ്റ്റ്യന്‍ (കുട്ടിയച്ചന്‍- 81)  ആണ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം മംഗളൂരുവില്‍ പിടിയിലായത്.

മണ്ണാര്‍ക്കാട് സ്വദേശി പാറയ്ക്കല്‍ മുരളി(28)യെ 1991ല്‍ പണമിടപാടിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് ക്വാറിയിലെ ഉളികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പ്രതിയുടെ അറസ്റ്റ്. സംഭവത്തിനുശേഷം മംഗളൂരുവിലേക്ക് കടന്ന ഇയാള്‍ കുട്ടിയച്ചന്‍, കുട്ടപ്പന്‍, ബാബു, മുഹമ്മദ് തുടങ്ങിയ പേരുകളില്‍ ആള്‍മാട്ടം നടത്തി ജോലിചെയ്ത് വരികയായിരുന്നു.

Murder accused held in Mangaluru after 27 years, Malappuram, News, Murder case, Accused, Arrested, Police, Mangalore, Kerala.

30 വര്‍ഷമായി നാടുമായി ബന്ധമില്ലാത്തതിനാല്‍ വീട്ടുകാര്‍ക്കും ഇയാളെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. മംഗളൂരുവില്‍ താമസിക്കുന്ന മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമയുമായി തര്‍ക്കമുണ്ടാവുകയും ക്വാറിയില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു എറിഞ്ഞ് കെട്ടിടം ഉടമയെ പരിക്കേല്‍പ്പിക്കുകയും ചെയ്തതായി മംഗളുരു പുത്തൂര്‍ പോലീസില്‍ ഇയാള്‍ക്കെതിരേ കേസ് ഉണ്ടായിരുന്നു.

സുഹൃത്തിനൊപ്പം മദ്യപിച്ചിരിക്കുമ്പോള്‍ കൊലപാതക കഥകള്‍ പറഞ്ഞതാണ് സെബാസ്റ്റ്യനെ കുടുക്കിയത്. സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.

മൂന്നാഴ്ച മുമ്പാണ് കേരളാ പോലീസിന് ഇത് സംബന്ധിച്ച വിവരം കിട്ടിയത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഏതോ ഒരു ക്വാറിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലുണ്ടെന്നായിരുന്നു സന്ദേശം. തുര്‍ന്ന് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Murder accused held in Mangaluru after 27 years, Malappuram, News, Murder case, Accused, Arrested, Police, Mangalore, Kerala.