Follow KVARTHA on Google news Follow Us!
ad

ഐപിഎല്‍ സീസണു മുന്നോടിയായി അരയും തലയും മുറുക്കി ഫ്രാഞ്ചൈസികള്‍; താരലേലം ഡിസംബര്‍ 17,18 തീയതികളില്‍

ഐപിഎല്‍ സീസണു മുന്നോടിയായി അരയും തലയും മുറുക്കിNew Delhi, Cricket, IPL, Auction, Yuvraj Singh, Gautham Gambhir, Sports, National
ന്യൂഡല്‍ഹി: (www.kvartha.com 16.11.2018) ഐപിഎല്‍ സീസണു മുന്നോടിയായി അരയും തലയും മുറുക്കി ഫ്രാഞ്ചൈസികള്‍. പ്രമുഖ താരങ്ങളില്‍ പലരെയും നിലനിര്‍ത്തിയ ഫ്രാഞ്ചൈസികള്‍ ടീം പ്രഖ്യാപനത്തിനു മുന്‍പുതന്നെ ചില താരങ്ങളെ വിപണിയിലൂടെ മറ്റു ക്ലബുകള്‍ക്കു കൈമാറിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുറമേ ഐപിഎല്ലിലെ മറ്റു ടീമുകളും അടുത്ത സീസണിലേക്കുള്ള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഡിസംബര്‍ 17, 18 തീയതികളിലാണു താരലേലം.

വിപണി: ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡികോക്കിനെ ബംഗളുരു മുംബൈക്കു നേരത്തേ കൈമാറിയിരുന്നു. ഇന്ത്യന്‍ താരം മന്‍ദിപ് സിങിനെ പഞ്ചാബിന്റെ മാര്‍ക്ക്‌സ് സ്‌റ്റോണിസുമായും ബംഗളുരു വച്ചുമാറിയിരുന്നു. അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍, ഷഹബാസ് നദീം എന്നിവര്‍ക്കു പകരമായി ഹൈദരാബാദ് ഡെല്‍ഹിക്കു വിട്ടുനല്‍കിയത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ. 'സ്ഥിരമായി' പരുക്കു വലയ്ക്കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കുമായുള്ള കരാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും അവസാനിപ്പിച്ചിരുന്നു.

Yuvraj & Gambhir Headline Players Released by Franchises Ahead of IPL Auction, New Delhi, Cricket, IPL, Auction, Yuvraj Singh, Gautham Gambhir, Sports, National.

ഹൈദരാബാദ് ടീം

ശിഖര്‍ ധവാനെ ഡെല്‍ഹിക്കുകൈമാറിയ സണ്‍റൈസേഴ്‌സ് മനീഷ് പാണ്ഡെ, ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍ തുടങ്ങിയവരെ നിലനിര്‍ത്തി.

പുറത്തായ താരങ്ങള്‍: സച്ചിന്‍ ബേബി, തന്‍മയ് അഗര്‍വാള്‍, വൃധിമാന്‍ സാഹ, ക്രിസ് ജോര്‍ദാന്‍, കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്, അലക്‌സ് ഹെയില്‍സ്, ബിപുല്‍ ശര്‍മ, മെഹ്ദി ഹസന്‍, ശിഖര്‍ ധവാന്‍.

ബംഗളുരു ടീം


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എ.ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെ നിലനിര്‍ത്തി.

പുറത്തായ താരങ്ങള്‍: കോറി ആന്റേഴ്‌സന്‍, ബ്രണ്ടന്‍ മെക്കല്ലം, ക്രിസ് വോസ്‌ക്, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ്, ക്വിന്റന്‍ ഡികോക്ക്.

രാജസ്ഥാന്‍ ടീം


11.5 കോടി മുടക്കി ടീമിലെടുത്ത ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്കദിനെ കൈവിട്ട രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെ നിലനിര്‍ത്തി.

പുറത്തായ താരങ്ങള്‍: ജയ്‌ദേവ് ഉനദ്കദ്, അങ്കിത് ശര്‍മ, ഡിആര്‍കി ഷോട്ട്, ബെന്‍ ലാഫിലിന്‍, ഹെന്റിച്ച് ക്ലാസന്‍, ദുഷ്മന്ത ചാമീര.

പഞ്ചാബ് ടീം

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍ തുടങ്ങിയവരെ നിലനിര്‍ത്തി.

പുറത്തായ താരങ്ങള്‍: യുവരാജ് സിങ്, അക്‌സര്‍ പട്ടേല്‍, ആരണ്‍ ഫിഞ്ച്, മോഹിത് ശര്‍മ, ബരീന്ദര്‍ സ്രാന്‍, മനോജ് തിവാരി.

മുംബൈ ടീം 

മൂന്നു വട്ടം ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയടക്കം ടീമിലെ പ്രമുഖരെയെല്ലാം നിലനിര്‍ത്തി.

പുറത്തായ താരങ്ങള്‍: സൗരഭ് തിവാതരി, പ്രദീപ് സാംഗ്വാന്‍, മൊഹ്‌സിന്‍ ഖാന്‍, എം.ഡി. നിഥീഷ്, ശരത് ലുംബ, താജീന്ദര്‍ സിങ് ദില്ലന്‍, ജെ.പി. ഡുമിനി, പാറ്റ് കമ്മിന്‍സ്, മുസ്തഫിസുര്‍ റഹ്മാന്‍, അഖില ധനഞ്ജയ.

ഡല്‍ഹി ടീം

യുവരതാരങ്ങളായ പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് തുടങ്ങിവരാണു നിലനിര്‍ത്തിയ പ്രമുഖര്‍.

പുറത്തായ താരങ്ങള്‍: ഗൗതം ഗംഭീര്‍, ജെയ്‌സന്‍ റോയി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് ഷമി, ഡാന്‍ ക്രിസ്റ്റ്യന്‍, നമാന്‍ ഓജ

കൊല്‍ക്കത്ത ടീം

സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍ തുടങ്ങിയ ട്വന്റി 20 സ്‌പെഷലിസ്റ്റുകള്‍ വീണ്ടും ടീമില്‍.

പുറത്തായ താരങ്ങള്‍: മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ ജോണ്‍സണ്‍, വിനയ് കുമാര്‍, ടോം കറന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Yuvraj & Gambhir Headline Players Released by Franchises Ahead of IPL Auction, New Delhi, Cricket, IPL, Auction, Yuvraj Singh, Gautham Gambhir, Sports, National.