Follow KVARTHA on Google news Follow Us!
ad

ശബരിമല: 13ല്‍ കണ്ണും നട്ട് ഭക്തരും സര്‍ക്കാരും: സുപ്രീംകോടതി റിവ്യൂ ഹര്‍ജി തള്ളിയാല്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാകും

ചിത്തിര ആട്ടവിശേഷത്തിന് ശേഷം കഴിഞ്ഞ ദിവസം ശബരിമല നട അടച്ചതോടെ ഇനി Thiruvananthapuram, News, Supreme Court of India, Sabarimala Temple, Religion, Trending, Women, Kerala,
തിരുവനന്തപുരം: (www.kvartha.com 08.11.2018) ചിത്തിര ആട്ടവിശേഷത്തിന് ശേഷം കഴിഞ്ഞ ദിവസം ശബരിമല നട അടച്ചതോടെ ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്. നവംബര്‍ 13ന് റിവ്യൂ ഹര്‍ജിയും റിട്ട് ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ പരിഗണിക്കാനായി മൂന്നംഗ ബഞ്ചും രൂപീകരിച്ചിട്ടുണ്ട്.

അതേസമയം ഈ ഹര്‍ജികളില്‍ കോടതി എന്തു തീരുമാനമെടുക്കും എന്നതിന് അനുസരിച്ചായിരിക്കും ഭക്തരുടെയും സര്‍ക്കാരിന്റെയും നീക്കം. സാധാരണ ഗതിയില്‍ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളുകയാണ് ചെയ്യുക എന്ന അഭിപ്രായമാണ് പൊതുവെ എല്ലാവരും നേരത്തെ പ്രകടിപ്പിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ കുറെ മാറിയിട്ടുണ്ട്. ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചശേഷം മറ്റൊരു വിശാല ബെഞ്ചിലേക്ക് കേസ് പരിഗണിക്കാന്‍ വിട്ടുകൂടായ്കയില്ല. ഇതിനുള്ള സാധ്യത നിയമ വിദഗ്ദ്ധരും തള്ളിക്കളയുന്നില്ല.

Sabarimala verdict: SC to hear review petitions on November 13, Thiruvananthapuram, News, Supreme Court of India, Sabarimala Temple, Religion, Trending, Women, Kerala

അങ്ങനെയാണെങ്കില്‍ ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക വിരാമമാകും. നവംബര്‍ 17നാണ് മണ്ഡലകാലം തുടങ്ങുന്നത്. സുപ്രീംകോടതി റിവ്യൂ ഹര്‍ജി തള്ളുകയാണെങ്കില്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാകും. എന്തുവിലകൊടുത്തും സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് ശബരിമല കര്‍മ്മസമിതിയും ഭക്ത ജനങ്ങളും. അതിനായി സീസണ്‍ മുഴുവന്‍ അയ്യപ്പഭക്തരെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാനാണ് നീക്കം.

അതേസമയം അത് പോലീസിനും തലവേദനയാകും. സീസണ്‍ മുഴുവന്‍ സുരക്ഷ ഒരുക്കുന്നതും നിയമ സമാധാന പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നതും സങ്കീര്‍ണമായ പ്രക്രിയയാവും. പ്രളയത്തിനുശേഷം നവകേരള നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കേണ്ട സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും ശബരിമലയില്‍ കേന്ദ്രീകരിക്കേണ്ടിവരും. അവിടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാനത്തിനകത്തും പുറത്തും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും.

അത്തരമൊരു ഘട്ടത്തില്‍ സമവായത്തിന്റെയും സമന്വയത്തിന്റെയും പാത സര്‍ക്കാരിന് സ്വീകരിക്കേണ്ടിവരും. സുപ്രീംകോടതി വിധി എതിരായാല്‍ അത് മറികടക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നാണ് ഭക്തരുടെ ആവശ്യം. കോടതി വിധി എതിരായാലും അനുകൂലമായാലും രാഷ്ട്രീയ നീക്കങ്ങള്‍ ചടുലമായി നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala verdict: SC to hear review petitions on November 13, Thiruvananthapuram, News, Supreme Court of India, Sabarimala Temple, Religion, Trending, Women, Kerala.