Follow KVARTHA on Google news Follow Us!
ad

മഴക്കെടുതിയില്‍ കുവൈത്തിനുണ്ടായ നാശനഷ്ടം 100 മില്യണ്‍ ദിനാര്‍ കവിഞ്ഞു

മഴക്കെടുതിയില്‍ കുവൈത്തിനുണ്ടായ നാശനഷ്ടം 100 മില്യണ്‍ ദിനാര്‍ കവിഞ്ഞുKuwait, News, Gulf, Rain, Flood, Warning, World
കുവൈത്ത് സിറ്റി: (www.kvartha.com 13.11.2018) മഴക്കെടുതിയില്‍ കുവൈത്തിനുണ്ടായ നാശനഷ്ടം 100 മില്യണ്‍ ദിനാര്‍ കവിഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തിലുണ്ടായ വെള്ളപ്പൊക്കം രാജ്യത്തിനും പൊതുജനങ്ങള്‍ക്കും ഏറെ നാശനഷ്ടങ്ങളാണ് വരുത്തിയത്. പ്രാഥമിക കണക്കനുസരിച്ച് നാശനഷ്ടം 100 മില്യണ്‍ കുവൈത്ത് ദിനാര്‍ കവിഞ്ഞതായി ചെയര്‍പേഴ്‌സണ്‍ സൈനബ് ഖുറേഷി വെളിപ്പെടുത്തി. തുക സര്‍ക്കാര്‍ വകയിരുത്തി അടിയന്തിര സേവനങ്ങള്‍ ഒരുക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ 50 വര്‍ഷത്തിനിടയിലുണ്ടായ കനത്ത മഴയോടൊപ്പം രൂപപ്പെട്ട കളിമണ്ണടിഞ്ഞാണു രാജ്യത്തെ മിക്ക റോഡുകളിലും വെള്ളകെട്ടുണ്ടായതെന്ന് പൊതുമരാമത്തു മുനിസിപ്പാലിറ്റി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഹുസാം അല്‍ റൂമി പറഞ്ഞു.

Flood relief in Kuwait, Kuwait, News, Gulf, Rain, Flood, Warning, World

ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ഇസ്സാം അല്‍ നഹാമിനൊപ്പം സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. അതേസമയം വെള്ളപ്പൊക്കമുണ്ടായ എല്ലാ മേഖലകളിലും അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ ഫഹാഹീല്‍, മംഗഫ്, അഹമ്മദി, വഫ്ര, ജഹ്‌റ എന്നീ പ്രദേശങ്ങള്‍ വെള്ളത്തിലായി. ആയിരത്തോളം പേരെയാണ് വെള്ളക്കെട്ടുകളില്‍ നിന്നും സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും ചേര്‍ന്ന് രക്ഷിച്ചത്.

അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നതിന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മഴക്കെടുതിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു കുവൈത്ത് പൊതുമരാമത്തു മന്ത്രി ഹുസാം അല്‍ റൂമി രാജിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flood relief in Kuwait, Kuwait, News, Gulf, Rain, Flood, Warning, World.